Month: June 2021
- News
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതൽ
കൊച്ചി : സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ നിലവില്‍വരും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ല. അതേസമയം ഇരട്ട വള്ളങ്ങള്‍ (പെയര്‍) ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ഇടയിലുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ബോട്ടില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല, മറ്റ് അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇനി വറുതിയുടെ കാലമാണ്.
Read More » - Politics
കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ?
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡിന്റെ പ്രഥമ പരിഗണന കെ സുധാകരനെന്ന് റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അന്തിമ പട്ടികയിൽ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം എം പിമാരും എംഎല്‍എമാരും കെ സുധാകരനെയാണ് പിന്തുണച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടിലും സുധാകരനാണ് മുന്‍തൂക്കം. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ പ്രാദേശിക ഘടകങ്ങളില്‍ സജീവമാക്കാന്‍ സുധാകരന് കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ.
Read More » - News
ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം
കണ്ണൂർ : മുണ്ടയാട് ഇളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്.
Read More »