Month: June 2021
- Top StoriesJune 6, 20210 146
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1.14 ലക്ഷം പേർക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,14,460 പുതിയ കോവിഡ് കേസുകളാണ്.1,89,232 പേര്‍ രോഗമുക്തി നേടി. 2677 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്. ഇതുവരെ 2,88,09,339 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,69,84,781 പേര്‍ രോഗമുക്തി നേടി. 3,46,759 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 14,77,799. ജൂണ്‍ 5 വരെ 36,47,46,522 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ 20,36,311 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.
Read More » - Top StoriesJune 5, 20210 145
കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,04,04,806 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1007 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2291, മലപ്പുറം 1904, പാലക്കാട് 1199, കൊല്ലം 1777, എറണാകുളം 1736, തൃശൂര്‍ 1572, കോഴിക്കോട് 1487, ആലപ്പുഴ 1200, കോട്ടയം 795, കണ്ണൂര്‍ 611, കാസര്‍ഗോഡ് 509, പത്തനംതിട്ട 459, ഇടുക്കി 379, വയനാട് 221 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം 10, കണ്ണൂര്‍ 9, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, വയനാട് 7,…
Read More » - Top StoriesJune 5, 20210 166
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ1.20 ലക്ഷം കോവിഡ് രോഗികൾ
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്തത് 1,20,529 കോവിഡ് കേസുകള്‍. 3380 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്. ഇതുവരെ 2,86,94,879 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,67,95,549 പേര്‍ രോഗമുക്തി നേടി. 3,44,082 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവില്‍ 15,55,248 ആക്ടിവ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മെയ് ഏഴിലെ കണക്കുമായി തട്ടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
Read More » - Top StoriesJune 4, 20210 136
കേരളത്തിൽ ഇന്ന് 16,229 പേർക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 16,229 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂർ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂർ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസർഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,02,88,452 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 126 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂർ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂർ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസർഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 15, തിരുവനന്തപുരം 8, തൃശൂർ, വയനാട് 6 വീതം, കൊല്ലം, എറണാകുളം, പാലക്കാട്, കാസർഗോഡ് 5…
Read More » - Top StoriesJune 4, 20210 162
രാജ്യത്ത് 24 മണിക്കൂറിനിടെ 1.32 ലക്ഷം പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2713 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയാവുന്നത്. ആക്ടിവ് കേസുകള്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 77,420 കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,07,071 പേരാണ്. രാജ്യത്തുടനീളം 2,85,74,350 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,65,97,655 പേര്‍ രോഗമുക്തരായി. വിവിധ സംസ്ഥാനങ്ങളിലായി 16,35,993 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 3,40,702 പേർക്ക് ഇതുവരെ കോവിഡ് മൂലം രാജ്യത്ത് ജീവൻ നഷ്ടമായി.
Read More » - Top StoriesJune 4, 20210 132
ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി ബജറ്റ്
തിരുവനന്തപുരം : ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനം നൽകുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ് . ഇതിന്റെ ഭാഗമായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ഒരുക്കുന്നത്. ഇത്തരം വായ്പാ പലിശയുടെ ഒരുഭാഗം സർക്കാർ വഹിക്കും. പലിശ ഇളവ് ഒരുക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തും. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും നിരത്തുകളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഫുഡ് ഡെലിവറി, പത്രവിതരണം, തുടങ്ങിയുള്ള ജോലികൾ ചെയ്യുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടറുകളും ഇലക്ട്രിക് ഓട്ടോയും വാങ്ങുന്നതിനുള്ള വായ്പ നൽകും. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം തൊഴിൽ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പദ്ധതിയാണ് സർക്കാർ ഒരുക്കുന്നത്. കൂടാതെ കൂടുതൽ പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനുമായി നിലവിൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന 3000 കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 300 കോടി രൂപയുടെ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രീൻ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതൽ കരുത്തേകുന്നതിനായി ഹൈഡ്രജൻ ബസുകളും നിരത്തുകളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ചുവടുവയ്പ്പായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, സിയാൽ എന്നിവയുടെ സഹകരണത്തോടെ 10 ഹൈഡ്രജൻ ഫ്യുവൽ ബസുകളാണ് എത്തുന്നത്. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
Read More » - Top StoriesJune 4, 20210 147
8,900 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും; കോവിഡിനെ നേരിടാൻ 20,000 കോടി
തിരുവനന്തപുരം : കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആരോഗ്യയും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ അദ്ദേഹം പറഞ്ഞു . ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ആരോഗ്യരക്ഷയ്‌ക്കാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വെല്ലുവിളിയാണ്. എൽഡിഎഫിന് ചരിത്ര വിജയം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജിലൂടെ ലഭ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബഡ്‌ജറ്റ് പ്രഖ്യാപനങ്ങള്‍ 20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ് 8,900 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും പ്രാഥമിക സഹകണ സംഘങ്ങൾക്ക് 2000 കോടി വകയിരുത്തി 4 ശതമാനം പലിശ നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വായ്പ നൽകും 4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നൽകും കാർഷിക മേഖലയ്ക്ക് 2000 കോടിയുടെ വായ്പ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി 1000 കോടിയുടെ വായ്പ കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ യുവതികളുടെ പ്രാതിനിധ്യം കൂട്ടാൻ കുടുംബശ്രീ 10,000 അയൽക്കൂട്ട യൂണിറ്റുകൾ ആരഭിക്കും തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി കടൽഭിത്തി നിർമാണത്തിന് 5300 കോടി റബർ സബ്സിഡി കുടിശ്ശിക കൊടുത്തുതീർക്കും. ഇതിനായി 50 കോടി വകയിരുത്തി തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും പാൽപ്പൊടി ഉത്പാദനത്തിന് ഫാക്ടറി സ്ഥാപിക്കും അഞ്ച് ആഗ്രോ പാർക്കുകൾ കൂടി സ്ഥാപിക്കും കർഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉർത്തിക്കൊണ്ട് വരാൻ കുടുംബശ്രീക്ക് 10 കോടി തോട്ടവിള മേഖലയ്ക്ക് 2 കോടി തുടക്കത്തിൽ രണ്ട് ജില്ലകളിൽ കാർഷിക സേവന ശൃംഖല
Read More » - Top StoriesJune 4, 20210 130
ഇന്ധനവില ഇന്നും കൂട്ടി
തിരുവനന്തപുരം : ഇന്ധനവില വർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും ഇന്നും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.81 രൂപയും ഡീസൽ 92.11 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 94.86 രൂപയും ഡീസൽ വില 90 രൂപയിലുമെത്തി. കഴിഞ്ഞ മാസം മാത്രം 16 തവണ ഇന്ധനവില കൂട്ടിയിരുന്നു.
Read More » - Top StoriesJune 3, 20210 156
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ കൂടുതൽ നിയന്ത്രണങ്ങൾ. അവശ്യവസ്തുക്കള്‍ ഒഴികെയുള്ള കടകള്‍ തുറക്കില്ല. അന്തര്‍ജില്ലാ യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. വ്യവസായ ഉദ്പാദനവും അവക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇളവുണ്ടാകും. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക് ഇളവുണ്ടാകും. നേരത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ടെസ്റ്റ്പോസിറ്റിവിറ്റി പത്തു ശതമാനത്തില്‍ താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലാണ്. ജൂണ്‍ 5 മുതല്‍ 9 വരെയുള്ള നിയന്ത്രണം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് താഴെ എത്തിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.
Read More » - Top StoriesJune 3, 20210 143
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,01,78,932 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,521 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1143 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2390, കൊല്ലം 2260, പാലക്കാട് 1393, തിരുവനന്തപുരം 2022, എറണാകുളം 1979, തൃശൂര്‍ 1747, ആലപ്പുഴ 1318, കോഴിക്കോട് 1175, കണ്ണൂര്‍ 757, കോട്ടയം 669, പത്തനംതിട്ട 568, കാസര്‍ഗോഡ് 547, ഇടുക്കി 483, വയനാട് 213 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, എറണാകുളം 12, കൊല്ലം 10, തൃശൂര്‍ 7, തിരുവനന്തപുരം, വയനാട് 6 വീതം,…
Read More »