Month: June 2021
- Top StoriesJune 25, 20210 144
ജോസഫൈൻ വനിതാകമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം : വനിതാകമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ രാജിവച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്ന് സി പി എം സെക്രട്ടേറിയറ്റിന്റെ ആവശ്യപ്രകാരമാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇനിയും ഒരു വർഷത്തെ കാലാവധി അവർക്കുണ്ടായിരുന്നു. ചാനലിലെ തത്സമയ ഫോൺ ഇൻ പരിപാടിയിൽ, ഗാർഹിക പീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. പോലീസിൽ പരാതിപ്പെട്ടോയെന്ന് അവർ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു.ഇല്ലെന്നുപറഞ്ഞ യുവതിയോട് എന്നാ പിന്നെ അനുഭവിച്ചോയെന്നാണ് ജോസഫൈൻ പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി.
Read More » - Top StoriesJune 24, 20210 135
പുതിയ ഡിജിപി; ബി സന്ധ്യയും സുധേഷ്‌കുമാറും അനില്‍കാന്തും അന്തിമ പട്ടികയില്‍
തിരുവനന്തുപുരം : സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ അന്തിമ ചുരുക്ക പട്ടിക തയ്യാറാക്കി യുപിഎസ്ഇ. സുധേഷ്കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നിവരാണ് യുപിഎസ്.സിയുടെ അന്തിമ പട്ടികയിലുള്ളത്. ടോമിൻ തച്ചങ്കരി അന്തിമ പട്ടികയിൽ നിന്ന് പുറത്തായി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിന്‍ഹ സ്വയം ഒഴിവായി. യുപിഎസ്സി യോഗത്തിലാണ് പട്ടിക തയ്യാറായത്. ബി സന്ധ്യ നിലവിൽ ഫയർഫോഴ്സ് മേധാവിയാണ്. സുധേഷ് കുമാർ വിജിലൻസ് ഡയറക്ടറും അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്. ഈ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം.
Read More » - Top StoriesJune 24, 20210 149
കേരളത്തിൽ ഇന്ന് 12,078 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂർ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂർ 696, കോട്ടയം 594, പത്തനംതിട്ട 525, കാസർഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,23,97,780 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1419, കൊല്ലം 1319, മലപ്പുറം 1245, തിരുവനന്തപുരം 1169, കോഴിക്കോട് 1034, തൃശൂർ 1018, പാലക്കാട് 521, ആലപ്പുഴ 756, കണ്ണൂർ 636, കോട്ടയം 570, പത്തനംതിട്ട 517, കാസർഗോഡ് 422, വയനാട് 332, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 77 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, കാസർഗോഡ് 13, എറണാകുളം 10, പാലക്കാട് 8, കോഴിക്കോട്, വയനാട് 6 വീതം, തിരുവനന്തപുരം 4, ആലപ്പുഴ, തൃശൂർ 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1718, കൊല്ലം 470, പത്തനംതിട്ട 245, ആലപ്പുഴ 820, കോട്ടയം 655, ഇടുക്കി 472, എറണാകുളം 2006, തൃശൂർ 1185, പാലക്കാട് 1011, മലപ്പുറം 904, കോഴിക്കോട് 888, വയനാട്…
Read More » - Top StoriesJune 24, 20210 145
രാജ്യത്ത് 24 മണിക്കൂറിനിടെ 54,069 കോവിഡ് രോഗികൾ
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,82,778 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,321കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,91,981 ആയി. 24 മണിക്കൂറിനിടെ 68,885 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,90,63,740ആയിട്ടുണ്ട്. നിലവിൽ 6,27,057 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും തുടർച്ചയായ ദിവസങ്ങളിൽ കുറയുകയാണ്. 2.91 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 17 ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ തുടരുന്നത്.
Read More » - Top StoriesJune 24, 20210 143
സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. കോവിഡ് വ്യാപന നിരക്കനുസരിച്ച് തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ എ, ബി, സി, ഡി എന്നി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. ടിപിആര്‍ 24 ന് മുകളിലുള്ള സി, ഡി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. അക്ഷയ കേന്ദ്രങ്ങള്‍ അടക്കമുള്ള ജനസേവന കേന്ദ്രങ്ങള്‍ പ്രര്‍ത്തിക്കും. അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് ഇന്‍ഡോര്‍ ടെലിവിഷന്‍ ചിത്രീകരണത്തിന് ഇന്നുമുതല്‍ അനുമതിയുണ്ട്. വിവാഹത്തിനും ഇന്നു മുതല്‍ അനുമതിയുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വീഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. ആരാധനാലയങ്ങളിലേക്കും ഇന്ന് മുതൽ പ്രവേശനമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഒരു സമയം 15 വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താം. ഭക്തജനങ്ങള്‍ക്ക് ശ്രീകോവിലില്‍ നിന്ന് നേരിട്ട് പ്രസാദം ലഭിക്കില്ല. ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണം. സപ്താഹം, നവാഹം എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ പൂജ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. ഒരു ദിവസം 300 പേര്‍ക്കാണ് പ്രവേശനം. ഭക്തര്‍ക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല.
Read More » - Top StoriesJune 24, 20210 136
സംസ്ഥാനത്ത് 100 കടന്ന് പെട്രോൾ വില
തിരുവനന്തപുരം : ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. പാറശാലയിൽ പെട്രോൾ ലിറ്ററിന് 100.04 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 99.80 ഡീസലിന് 95.62 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 97.98 രൂപയും ഡീസലിന് 94.79 രൂപയുമാണ് വില. 22 ദിവസത്തിനിടയിൽ 12-ാം തവണയാണ് ഇന്ധന വില കൂടിയത്.
Read More » - NewsJune 23, 20210 146
ഗുരുവായൂര്‍ ക്ഷേത്രം നാളെ തുറക്കും
തൃശൂര്‍ : ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കും. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുക. ഒരു ദിവസം 300 പേര്‍ക്കായിരിക്കും പ്രവേശനം. ഒരേ സമയം 15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകുക. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയായിരിക്കും. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതിയുണ്ട്. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്നത്.
Read More » - Top StoriesJune 23, 20210 133
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1664, തിരുവനന്തപുരം 1423, മലപ്പുറം 1267, പാലക്കാട് 871, കൊല്ലം 1222, തൃശൂര്‍ 1203, കോഴിക്കോട് 876, ആലപ്പുഴ 804, കണ്ണൂര്‍ 543, കാസര്‍ഗോഡ് 577, കോട്ടയം 524, പത്തനംതിട്ട 412, ഇടുക്കി 307, വയനാട് 299 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, പത്തനംതിട്ട, കണ്ണൂര്‍, വയനാട് 9 വീതം, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം 4, കോഴിക്കോട് 3, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂര്‍ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട്…
Read More » - Top StoriesJune 23, 20210 163
തട്ടിപ്പ് നടത്തി രാജ്യം വിട്ട ബിസിനസുകാരിൽ നിന്ന് കണ്ടെടുത്ത 9,371 കോടി രൂപയുടെ ആസ്തികള്‍ ബാങ്കുകളിലേക്ക് മാറ്റി
ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരില്‍ നിന്ന് കണ്ടെടുത്ത 9,371 കോടി രൂപയുടെ ആസ്തികള്‍ സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റി. ഇവര്‍ നടത്തിയ തട്ടിപ്പുകളെ തുടര്‍ന്ന് ഈ ബാങ്കുകള്‍ക്ക് നേരിട്ട നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇവരുടെ സ്വത്തുക്കള്‍ ബാങ്കുകളിലേക്ക് മാറ്റിയത്. മൊത്തം 18,170.02 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ഈ ബിസിനസ്സുകാരില്‍ നിന്നും അറ്റാച്ച് ചെയ്തിട്ടുണ്ട്. അതില്‍ 80 ശതമാനത്തോളം ബാങ്കുകള്‍ക്ക് വന്നിട്ടുള്ള നഷ്ടമാണ്. നിലവില്‍ വിദേശരാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന മൂവരെയും തിരിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Read More » - Top StoriesJune 22, 20210 142
കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ 580, പത്തനംതിട്ട 441, കാസർഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂർ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂർ 524, പത്തനംതിട്ട 426, കാസർഗോഡ് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 72 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 15, കാസർഗോഡ് 10, എറണാകുളം, തൃശൂർ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 1032, പത്തനംതിട്ട 526, ആലപ്പുഴ 1043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1021, തൃശൂർ 1272, പാലക്കാട് 1391, മലപ്പുറം 1016, കോഴിക്കോട് 992, വയനാട് 235,…
Read More »