Month: June 2021
- News
കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു
കോഴിക്കോട് : രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ ഇവരാണ് മരിച്ചത്. അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. അപകടത്തിൽ കാറ് പൂർണ്ണമായും തകർന്നു. ഇന്ന് പുലർച്ചെ രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന.
Read More » - News
പ്രതിയെ പിടിക്കാൻ പോയ എസ്‌ഐക്ക് വെട്ടേറ്റു
കോട്ടയം: കോട്ടയം മണിമലയില്‍ എസ്‌ഐക്ക് വെട്ടേറ്റു. എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോള്‍ പ്രതിയുടെ പിതാവ് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. മണിമല വെള്ളാവൂര്‍ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. പഴയ ഒരു കുത്തുകേസിലെ പ്രതി തകടിപ്പുറത്ത് അജിനെ പിടികൂടുന്നതിനായാണ് എസ്.ഐ വിദ്യാധരന്റെ നേതൃത്വത്തിൽ മണിമല പോലീസ് എത്തിയത്. അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്പോൾ അജിന്റെ അച്ഛനായ പ്രസാദ് പിന്നിൽ നിന്ന് എസ്.ഐയെ ആക്രമിക്കുകയായിരുന്നു. എസ്.ഐ.യുടെ കഴുത്ത് ലക്ഷ്യമാക്കിയാണ് ആയുധം വീശിയത്. എസ്.ഐ. ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു. എസ്‌ഐ വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More »