Month: June 2021
- News
നാളെ മുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് പുനരാരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം കെഎസ്ആർടിസി പരിമിതമായ സർവ്വീസുകൾ നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% ൽ കൂടിയ ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതലുള്ള സ്ഥലങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നത്. ദീർഘദൂര സർവ്വീസുകൾ തുടരും, എന്നാൽ ഓർഡിനറി ബസുകളിൽ യാത്രക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക. യാത്രക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും. സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായർ ദിവസങ്ങളിൽ അവശ്യ സർവ്വീസുകൾ ഒഴികെ സർവ്വീസ് നടത്തുകയില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കും.
Read More » - News
സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ മുതൽ. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും. സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താനാണ് തീരുമാനം. പ്രവര്‍ത്തന സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.
Read More » - Politics
കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു
തിരുവനന്തപുരം : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയശേഷമായിരുന്നു കെ സുധാകരന്‍ ചുമതലയേറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയത്. സുധാകരനെ കൂടാതെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ധിഖ് എന്നിവരും ഇന്ന് ചുമതലയേറ്റു. അതേസമയം, സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഘടന മാറണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിശാലമായ ചര്‍ച്ചകളിലൂടെയാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ചര്‍ച്ചയും സംവാദവും എന്ന ശൈലിയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി പിന്തുടര്‍ന്നത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചായിരുന്നു അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിച്ചത്. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കടപ്പാടുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.
Read More » - News
സംസ്ഥാനത്ത് മദ്യ വിൽപ്പന വൈകും
തിരുവനന്തപുരം : ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബവ്കോ വിൽപന ശാലകൾക്കും ബാറുകൾക്കും പ്രഖ്യാപിച്ച ഇളവുകൾ 17 മുതൽ നടപ്പാകാൻ സാധ്യതയില്ല. ആപ്പ് വഴി സ്ലോട്ട് ബുക്കിംഗ് ഏർപെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുള്ളതിനാൽ മദ്യ വിൽപ്പന വൈകുമെന്നാണ് റിപ്പോർട്ട്. ബവ്കോ എം ഡി ഇന്ന് ആപ്പ് പ്രതിനിധികളുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും മദ്യവിൽപ്പന സംബന്ധിച്ച അന്തിമ തീരുമാനം. ഏപ്രിൽ 26 നാണ് കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്ക്ക് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാൽ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. സെർവർ സ്പേസ് ശരിയാക്കണം, പാർസൽ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മാത്രമല്ല ഒ ടി പി സംബന്ധിച്ച് മൊബൈൽ കമ്പനികളുമായി കരാർ ഉണ്ടാക്കേണ്ടതുമുണ്ട്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ മദ്യ വിൽപ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വിൽപ്പനശാലകളെ ആപ്പിൽ നിന്ന് ഒഴിവാക്കണം ഇത്തരം പ്രായോഗിക പ്രശ്നങ്ങൾക്ക് തീരുമാനം ഉണ്ടായതിനു ശേഷം മാത്രമേ മദ്യവിൽപ്പന എന്നു തുടങ്ങണം എന്നതിൽ അന്തിമ തീരുമാനം ഉണ്ടാകു.
Read More » - News
വൈക്കത്ത് ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയം : വൈക്കത്ത് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആഞ്ചിലത്തറയിൽ തങ്കച്ചൻ (58), ഭാര്യ ഓമന (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കിടപ്പ് മുറിയിലെ കട്ടിലിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വൈക്കം പൊലീസ് സംസഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രിയിൽ ഓമന മരിച്ചതറിഞ്ഞ് ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
Read More » - News
അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ
കോഴിക്കോട് : ലോക്ക്ഡൌൺ മൂലം അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂർ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മേപ്പയ്യൂർ നരക്കോട് മഠത്തിൽ കുളങ്ങരമീത്തൽ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ് അഭിജിത്. ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. ഏപ്രിൽ ഏഴിന് പെരുമ്പാവൂരിൽനിന്നാണ് ബസ് അസമിലേക്ക് പുറപ്പെട്ടത്. നഗോൺ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്. കേരളത്തിൽനിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി തിരികെ വരാനാകാതെ അസമിൽ കുടുങ്ങിക്കിടക്കുന്നത്.
Read More » - News
32 ട്രെയിനുകള്‍ ഇന്ന് മുതൽ ഓടിത്തുടങ്ങും
കൊച്ചി : കോവിഡ് നിയന്ത്രണങ്ങൾ മൂലം റദ്ദാക്കിയിരുന്ന 32 ട്രെയിനുകള്‍ ഇന്ന് മുതൽ സര്‍വീസ് പുനരാരംഭിക്കും. എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ ആരംഭിച്ചു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (02075), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (06305), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (06306), ഷൊർണൂർ-തിരുവനന്തപുരം വേണാട് (06301), തിരുവനന്തപുരം-ഷൊർണൂർ വേണാട് (06302), എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (06303), തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (06304), ആലപ്പുഴ-കണ്ണൂർ സ്പെഷ്യൽ (06307), കണ്ണൂർ-ആലപ്പുഴ സ്പെഷ്യൽ (06308), പുനലൂർ-ഗുരുവായൂർ (06327), ഗുരുവായൂർ-പുനലൂർ (06328), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (06341), തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (06342), തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (02081), തിരുവനന്തപുരം-മംഗളൂരു സ്പെഷ്യൽ (06347), മംഗളൂരു-തിരുവനന്തപുരം (06348), തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് (06791), പാലക്കാട്-തിരുനെൽവേലി എക്സ്‌പ്രസ് (06792), നാഗർകോവിൽ-കോയമ്പത്തൂർ (06321), കോയമ്പത്തൂർ-നാഗർകോവിൽ സ്പെഷ്യൽ (06322), തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി (02627), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628), കൊച്ചുവേളി-മൈസൂരു പ്രതിദിന സ്പെഷ്യൽ(06316), മൈസൂരു-കൊച്ചുവേളി (06315), എറണാകുളം-കാരയ്ക്കൽ സ്പെഷ്യൽ (06188), കാരയ്ക്കൽ-എറണാകുളം (06187), എറണാകുളം-െബംഗളൂരു ഇന്റർസിറ്റി (02678), െബംഗളൂരു-എറണാകുളം ഇന്റർസിറ്റി (02677), മംഗളൂരു-നാഗർകോവിൽ സ്പെഷ്യൽ (06605), നാഗർകോവിൽ-മംഗളൂരു സ്പെഷ്യൽ (06606) എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്. യാത്രക്കാർ കുറവായതിനാൽ അമൃത എക്സ്പ്രസ്സും മലബാർ എക്സ്പ്രസ്സും ഉൾപ്പെടെയുള്ള തീവണ്ടികൾ ജൂൺ 30-ന് ശേഷമേ ഓടുകയുള്ളു.
Read More »