Month: June 2021

  • Politics
    Photo of കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

    കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

    തിരുവനന്തപുരം : കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തു മണിയോടെ സുധാകരൻ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലെത്തി ഹാരാര്‍പ്പണം അര്‍പ്പിക്കും. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും. തുടർന്ന് പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളന്‍റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തും. ശേഷം 11 മണിക്കുശേഷമാണ്  കെപിസിസി ആസ്ഥാനത്തെത്തി ചുമതലയേറ്റെടുക്കുക. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേല്‍ക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തില്‍ അവര്‍ക്കു കൂടി സൗകര്യപ്രദമായ ദിവസമാണ് ചുമതലയേല്‍ക്കാന്‍ സുധാകരന്‍ നിശ്ചയിച്ചത്. കണ്ണൂരില്‍ നിന്നടക്കം പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

    Read More »
  • News
    Photo of മദ്യശാലകൾ 17 മുതൽ തുറക്കും

    മദ്യശാലകൾ 17 മുതൽ തുറക്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ  ലോക്ഡൗൺ പിൻവലിക്കുന്നതിന്റെ ഭാഗമായി ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. ആപ്പ് മുഖേന സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം. ബാറുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, മദ്യശാലകൾക്ക് മുന്നിൽ ആൾക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

    Read More »
  • Top Stories
    Photo of ജൂൺ 17 മുതൽ സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കും

    ജൂൺ 17 മുതൽ സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 17 മുതൽ സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി. സംസ്ഥാനത്ത് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന പഞ്ചായത്തുകളെ കണ്ടൈയിൻമെന്റ് സോണുകളായി തിരിച്ച് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി അത്ര ഉയർന്നതല്ലെങ്കിലും അപകടസൂചന നൽകുന്ന പഞ്ചായത്തുകളിൽ ചില അധിക നിയന്ത്രണങ്ങൾ ഉണ്ടാവും. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കിൽ ‘കുറഞ്ഞ വ്യാപനമുള്ളത്’ എന്നാണ് കണക്കാക്കുക. 8 മുതൽ ഇരുപതുവരെ ശതമാനമാണെങ്കിൽ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. 17 മുതലുള്ള ഇളവുകളും നിയന്ത്രണങ്ങളും  അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവണ്മെന്റ് കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ചു എല്ലാ ദിവസവും പ്രവർത്തനം അനുവദിക്കും. വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. ആപ്പ് മുഖാന്തരം സ്ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവർത്തനം. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളിൽ എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.) 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അനുവദിക്കും. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ…

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍ഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,13,93,618 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,459 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 633 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1653, കൊല്ലം 1586, തിരുവനന്തപുരം 1463, തൃശൂര്‍ 1077, മലപ്പുറം 1028, പാലക്കാട് 661, ആലപ്പുഴ 884, കോഴിക്കോട് 807, കണ്ണൂര്‍ 489, ഇടുക്കി 473, പത്തനംതിട്ട 461, കോട്ടയം 412, കാസര്‍ഗോഡ് 291, വയനാട് 174 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 14, കണ്ണൂര്‍ 10, എറണാകുളം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, കൊല്ലം 7 വീതം, തൃശൂര്‍ 6, പാലക്കാട് 3, മലപ്പുറം, കോഴിക്കോട് 2 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,536 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 598, പത്തനംതിട്ട 541, ആലപ്പുഴ 1054, കോട്ടയം 605, ഇടുക്കി 518, എറണാകുളം 2027, തൃശൂര്‍ 837, പാലക്കാട് 1449, മലപ്പുറം 2351, കോഴിക്കോട് 1117, വയനാട് 209,…

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം

    സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം

    തിരുവനന്തപുരം :  സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനകളുമാണ് നിലവിലുള്ളത്. അതിന് പകരം, രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി. ഇപ്പോൾ പ്രഖ്യാപിച്ച് ലോക്ഡൗൺ 16 വരെ തുടരും. തുടർന്നുള്ള നാളുകളിൽ ലോക്ഡൗൺ സ്റ്റാറ്റർജിയിൽ മാറ്റം വരുത്തും. വല്ലാതെ ടിപിആർ വർധിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുണ്ട്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കിലാക്കി തരംതിരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. അതുപോലെ തന്നെ ചില ജില്ലയിൽ ടിപിആർ വർധിച്ചതായി കാണുമ്പോൾ തന്നെ ചിലപ്രദേശങ്ങളിൽ വളരെ കുറഞ്ഞ തോതിലാണ് രോഗവ്യാപനമുള്ളത്. അതെല്ലാം കണ്ടുകൊണ്ടുള്ള വിദഗ്ദ്ധ അഭിപ്രായങ്ങൾ കൈക്കൊണ്ട ശേഷം വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1059, എറണാകുളം 957, കൊല്ലം 782, തൃശൂര്‍ 759, പാലക്കാട് 468, മലപ്പുറം 549, ആലപ്പുഴ 518, കോഴിക്കോട് 466, കോട്ടയം 385, കണ്ണൂര്‍ 305, പത്തനംതിട്ട 314, കാസര്‍ഗോഡ് 320, ഇടുക്കി 165, വയനാട് 91 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 8, പത്തനംതിട്ട, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 5, പാലക്കാട്, വയനാട് 3 വീതം, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2289, കൊല്ലം 1976, പത്തനംതിട്ട 535, ആലപ്പുഴ 1141, കോട്ടയം 754, ഇടുക്കി 774, എറണാകുളം 1771, തൃശൂര്‍ 1147, പാലക്കാട് 1539, മലപ്പുറം 2286, കോഴിക്കോട് 1193, വയനാട് 228, കണ്ണൂര്‍ 661, കാസര്‍ഗോഡ്…

    Read More »
  • Top Stories
    Photo of രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി

    രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി

    തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് കൂട്ടിയത്. 14 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് വില 98.39 രൂപയായി. ഡീസലിന് 93.74 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96.51 രൂപയും ഡീസലിന് 92.97 രൂപരൂപയുമാണ് ഇന്നത്തെ വില.

    Read More »
  • Top Stories
    Photo of ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് റിപ്പോർട്ട്; തീരമേഖകളില്‍ സുരക്ഷ ശക്തമാക്കി

    ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് റിപ്പോർട്ട്; തീരമേഖകളില്‍ സുരക്ഷ ശക്തമാക്കി

    ചെന്നൈ : ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയില്‍ നിന്ന്​ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന്​ കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ മുന്നറിയിപ്പ്​. ഇതേ തുടര്‍ന്ന്​ തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും തീരമേഖകളില്‍ സുരക്ഷ ശക്തമാക്കി. ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി. തീരത്ത്​ തന്ത്രപ്രധാന ഇടങ്ങളില്‍ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്​. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കി. ഏതു ഭീകര സംഘടനയില്‍പ്പെട്ടവരാണു ബോട്ടിലുള്ളതെന്ന വിവരം ഇനിയും സ്ഥിരികരിച്ചിട്ടില്ല. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് ബോട്ട്​ തിരിച്ചു എന്ന്​ മാത്രമാണ്​ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. അടുത്തിടെ, ശ്രീലങ്കയില്‍ നിന്നുള്ള മനുഷ്യക്കടത്ത്​ സംഘത്തെയും അന്താരാഷ്​ട്ര മയക്കുമരുന്ന് സംഘത്തെയും ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.  

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,20,925 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 206 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,181 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1640, തൃശൂര്‍ 1357, കൊല്ലം 1303, എറണാകുളം 1051, പാലക്കാട് 646, മലപ്പുറം 952, കോഴിക്കോട് 880, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 592, കാസര്‍ഗോഡ് 412, ഇടുക്കി 395, പത്തനംതിട്ട 215, വയനാട് 131 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, തൃശൂര്‍ 10, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം, വയനാട് 6 വീതം, പാലക്കാട് 4, മലപ്പുറം, കാസര്‍ഗോഡ് 3 വീതം, കോട്ടയം 2, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,856 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2315, കൊല്ലം 1878, പത്തനംതിട്ട 619, ആലപ്പുഴ 1123, കോട്ടയം 846, ഇടുക്കി 500, എറണാകുളം 2332, തൃശൂര്‍ 1227, പാലക്കാട് 1744, മലപ്പുറം 2226, കോഴിക്കോട് 1509, വയനാട് 307,…

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 16 വരെ കനത്ത മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് 16 വരെ കനത്ത മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം :  സംസ്ഥാനത്ത് 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. 15-ന് ഇടുക്കി, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും 16-ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വയനാടും പാലക്കാടും ഒഴികെ 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വരെ കേരളം, കര്‍ണാടക തീരങ്ങളിൽ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ 16 വരെ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

    Read More »
Back to top button