Month: June 2021
- News
കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ വീണ്ടും തുടങ്ങും. യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും സർവീസുകൾ. ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യാം. ദേശീയപാത, എം.സി. റോഡ്, മറ്റു പ്രധാന സംസ്ഥാന പാതകൾ എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും ദീർഘദൂര സർവീസുകൾ നടത്തുക. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ആവശ്യ സർവീസുകൾക്കുള്ള ബസുകൾ മാത്രമേ ഉണ്ടാകൂ. പതിമ്മൂന്നിന് ഉച്ചയ്ക്കുശേഷം ദീർഘദൂര ബസുകൾ പുനരാരംഭിക്കും. യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്രയനുവദിക്കൂ.സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ ആപ്പ്, www.keralartc.com വെബ്‌സൈറ്റ് എന്നിവയിൽ ലഭ്യമാകും.
Read More » - Entertainment
‘വിണ്ണിലെ ദീപങ്ങൾ’ക്ക് ദൃശ്യഭാഷ ഒരുക്കുന്നു
കൃപേഷ് നമ്പൂതിരിപ്പാടിന്റെ ‘വിണ്ണിലെ ദീപങ്ങൾ’ എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. നമുക്കെല്ലാം സുഗമമായ ജീവിതം സാധ്യമാകാൻ വേണ്ടി പ്രവർത്തിച്ചവർ, സമൂഹനന്മയ്ക്കായി പ്രവർത്തിച്ചവർ, ഏതെങ്കിലും തരത്തിൽ ജീവിതം അടയാളപ്പെടുത്തിയവർ, അത്തരം ആളുകളുടെ ശില്പങ്ങൾ ആദരസൂചകമായി നമുക്കിടയിൽ സ്ഥാപിക്കുക പതിവാണ്. എന്നാൽ ശില്പം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ നാം അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. ഓരോ ശില്പവും ആദരവോടെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണന്ന ആശയമാണ് ഈ കവിത നൽകുന്നത്. നിർമ്മാണം – വൈറ്റ് ലൈൻ മീഡിയ, ഛായാഗ്രഹണം -രെദുദേവ്, ആലാപനം- രാജ്മോഹൻ കൊല്ലം, പി ആർ ഓ – അജയ് തുണ്ടത്തിൽ .
Read More » - Politics
കെപിസിസിയിൽ അഴിച്ചുപണി; വർക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു
ന്യൂഡൽഹി : കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു. കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ്, ടി. സിദ്ധിഖ് എന്നിവരെയാണ് വർക്കിങ് പ്രസഡന്റുമാരായി നിയമിച്ചിരിക്കുന്നത്. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നേരത്തെ വർക്കിങ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. ഡിസിസി തലത്തിലുള്ള അഴിച്ചുപണികളുടെ കാര്യത്തിലും വരുംദിവസങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
Read More »