Top Stories
സ്ത്രീ സുരക്ഷ: ഗവർണർ ഇന്ന് സത്യാഗ്രഹമിരിക്കുന്നു
തിരുവനന്തപുരം : ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് ഗവർണർ സത്യാഗ്രഹമിരിക്കുന്നു. സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവാസ സത്യാഗ്രഹാമിരിക്കുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഉപവാസം. വൈകിട്ട് നാലരയ്ക്ക് ഗാന്ധി ഭവനില്‍ എത്തുന്ന ഗവർണർ ആറ് മണിക്ക് പ്രാര്‍ഥനയോടെ ഉപവാസം അവസാനിപ്പിക്കും.
വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യമായാണ് ഗവർണരുടെ ഉപവാസം. വീടുകളിലും ഗാന്ധിഭവനിലുമാണ് ഉപവാസ സമരം നടക്കുക. കേരളത്തില്‍ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍.