Top Stories

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ബക്രീദ് പ്രമാണിച്ചാണ് ഇളവുകൾ നൽകിയിട്ടുള്ളത്. നിലവിൽ കടകൾ തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ അനുമതി നൽകും.

കാറ്റഗറി എ, ബി പ്രദേശങ്ങളിൽ വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, എന്നിവ രാവിലെ ഏഴ് മുതൽ രാത്രി എട്ട്  വരെ പ്രവർത്തിക്കാം.

എ, ബി വിഭാഗങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്സിൻ എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി ഹെയർ സ്റ്റൈലിങ്ങിനായി തുറക്കാം. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകും. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കാണ് പ്രവേശനം.

വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button