സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങളിൽ ഇളവുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്‌കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും.
ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്‍ കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ല കളക്ടര്‍ അറിയിച്ചു. പള്ളിയിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കണം. ബലികര്‍മ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേര്‍ മാത്രമേ കൂടാന്‍ പാടുള്ളൂ. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.