Top Stories
നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു
കൊച്ചി : പ്രശസ്ത സിനിമാ – നാടക നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം.
നാടകലോകത്തു നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങളാണ്.
തൃപ്പൂണിത്തുറയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു അദ്ദേഹം. ഷൂട്ടിങ്ങ് ഇല്ലാത്ത സമയങ്ങളിൽ അദ്ദേഹം ഈ കടയിലായിരുന്നു ചിലവഴിച്ചിരുന്നത്. വളരെ സാധാരണമായ ജീവിതം നയിച്ചിരുന്ന ഒരു കലാകാരനായിരുന്നു കെടിഎസ് പടന്നയില്‍.