Top Stories

ശ​നി​യാ​ഴ്ച വ​രെ കന​ത്ത മ​ഴ​യ്ക്ക്‌ സാ​ധ്യ​ത​

കൊച്ചി : സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​രെ കന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാലാവസ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ കനത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മഴയ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മുന്നറിയിപ്പ്.

കേ​ര​ള- ക​ര്‍​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് തീര​ത്തും മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വരെ വേ​ഗ​ത്തി​ല്‍ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. വി​ഴി​ഞ്ഞം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള തീ​ര​ത്ത് തി​ര​മാ​ല​ക​ള്‍ നാ​ലു മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍ പി​ടു​ത്ത​ക്കാ​രും തീ​ര​ദേ​ശ​വാ​സി​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

അതേസമയം, മ​ല​പ്പു​റ​ത്തെ മ​ല​യോ​ര മേഖല​യി​ല്‍ ക​ന​ത്ത മ​ഴ തുടരുന്നു. ചാ​ലി​യാ​ര്‍, പു​ന്ന​പു​ഴ​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. പോത്ത്ക​ല്ലി​ല്‍ പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തും പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വെള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് മു​പ്പി​നി പാ​ല​ത്തി​ലു​ടെ​യു​ള്ള ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button