News
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. ബാറുകള്‍ ഇനി മുതല്‍ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവർത്തിക്കും. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.
ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബാറുകളുടെ സമയക്രമത്തില്‍ പുനക്രമികരണം നടത്തിയത്. ബിവറേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.