Top Stories
വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
കൊച്ചി : കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂർ സ്വദേശി മാനസയാണ് കൊല്ലപ്പെട്ടത്.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലാണ് സംഭവം. രാഖിൻ എന്നയാളാണ് വെടിയുതിർത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൻ സ്വയം നിറയൊഴിക്കുകയായിരുന്നു.
കോളജ് ഹോസ്റ്റലില്‍വച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.