Month: July 2021

  • Top Stories
    Photo of ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു

    ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു

    ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നും യെദിയൂരപ്പ അറിയിച്ചു. വികാരഭരിതനായിക്കൊണ്ടായിരുന്നു  മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപനം. യെഡിയൂരപ്പയെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നെങ്കിലും ഇതു ശക്തമായി നിഷേധിക്കുകയായിരുന്നു യെഡിയൂരപ്പ. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുന്നതിന്റെ സൂചനകള്‍ മുഖ്യമന്ത്രിയില്‍ നിന്നു തന്നെ പുറത്തുവന്നു. സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നീടുള്ള കാര്യം ബിജെപി കേന്ദ്ര നേതൃത്വമാവും തീരുമാനിക്കുക എന്നാണ് യെഡിയൂരപ്പ പറഞ്ഞത്. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. യെഡിയൂരപ്പയെ മാറ്റുന്നതിന് എതിരായി, സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം മുന്നോട്ടുവന്നിരുന്നു. സമുദായ നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും പാര്‍ട്ടിക്കു മുന്നറിയിപ്പു നല്‍കിയിട്ടും നേതൃമാറ്റത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം പിന്നോട്ടുപോവാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • Top Stories
    Photo of ഇന്ന് ‘കാര്‍ഗില്‍ വിജയ് ദിവസ്’

    ഇന്ന് ‘കാര്‍ഗില്‍ വിജയ് ദിവസ്’

    ഇന്ന് ‘കാര്‍ഗില്‍ വിജയ് ദിവസ്’. കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന്‌ 22 വയസ്സ്. യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്.  527 ധീര യോദ്ധാക്കളാണ് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത്. തണുത്തുറഞ്ഞ കാര്‍ഗിലിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ തുരത്തി, പാകിസ്താന്‍ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ചങ്കൂറ്റം ആയുധമാക്കിക്കൊണ്ട് ഇന്ത്യന്‍ സൈനികര്‍ തിരിച്ചുപിടിച്ചു. 1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാര്‍ഗിലിന്‍റെ മണ്ണിലേക്ക് പാകിസ്ഥാന്‍റെ കടന്നുകയറ്റം. മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശമായ കാർഗിലിന്റെ 16,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റ സംഘം നിലയുറപ്പിച്ചു. നാട്ടുകാരായ ആട്ടിടയന്മാരില്‍ നിന്നാണ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച്‌ സൈന്യത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ തുരത്താന്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. സൂചന പിന്തുടര്‍ന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ പുറപ്പെട്ട  അഞ്ചംഗ സംഘം മടങ്ങിവന്നില്ല. വൈകാതെ ഇന്ത്യന്‍ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. ‘ഓപ്പറേഷന്‍ വിജയ്’. 1999 മേയ് 25- കാര്‍ഗില്‍, ദ്രാസ്, ബതാലിക്, മേഖലകളില്‍ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ കരസേനയും വ്യോമസേനയും  ആക്രമണം ആരംഭിച്ചു. ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാര്‍ക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യന്‍ സൈന്യത്തിന്റെ  നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് പട പരാജയം സമ്മതിച്ചു. ജൂണ്‍ 13 ന് താലോലിങ് കൊടുമുടിയും ജൂലായ് 4 ന് ടൈഗര്‍ ഹില്‍സും ഇന്ത്യന്‍സേന പിടിച്ചെടുത്തു. തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യന്‍ പാതക വീണ്ടും ഉയര്‍ന്നു പാറി. തുടർന്ന് ജൂലായ് 11 ന് നുഴഞ്ഞുകയറ്റക്കാര്‍ കാര്‍ഗിലില്‍നിന്ന് പിന്‍മാറ്റം തുടങ്ങി. ബതാലിക്കിലെ മലനിരകള്‍ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂര്‍ണപിന്മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു. ജൂലായ് 14- ഓപ്പറേഷന്‍ വിജയ് ലക്ഷ്യംകണ്ടതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2607, കോഴിക്കോട് 2354, തൃശൂര്‍ 2174, എറണാകുളം 1669, പാലക്കാട് 1131, കൊല്ലം 1255, തിരുവനന്തപുരം 1167, ആലപ്പുഴ 912, കണ്ണൂര്‍ 796, കോട്ടയം 784, കാസര്‍ഗോഡ് 632, പത്തനംതിട്ട 468, വയനാട് 370, ഇടുക്കി 343 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, വയനാട് 9, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, തൃശൂര്‍ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,247 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1460, പത്തനംതിട്ട 405, ആലപ്പുഴ 660, കോട്ടയം 495, ഇടുക്കി 205, എറണാകുളം 1306, തൃശൂര്‍ 2006, പാലക്കാട് 1124, മലപ്പുറം 2467, കോഴിക്കോട് 2019, വയനാട് 423, കണ്ണൂര്‍…

    Read More »
  • Top Stories
    Photo of ഐ.എൻ.എൽ. പിളർന്നു

    ഐ.എൻ.എൽ. പിളർന്നു

    കൊച്ചി : എൽഡിഎഫിലെ ഘടകകക്ഷിയായ ഐ.എൻ.എൽ. (ഇന്ത്യൻ നാഷണൽ ലീഗ്) പിളർന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് അറിയിച്ചു. നാസര്‍ കോയ തങ്ങളാണ് പുതിയ ജനറല്‍ സെക്രട്ടറിയെന്നും പ്രഖ്യാപിച്ചു. അതേസമയം അബ്ദുല്‍ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ വിഭാഗവും അവകാശപ്പെട്ടു. നിലവിലെ വർക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇരു വിഭാഗവും പ്രത്യേക യോഗം ചേർന്ന ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികൾ പ്രഖ്യാപിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും  സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് അറിയിച്ചു. അബ്ദുൾ വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാർട്ടിൽനിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും വ്യക്തമാക്കി. ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുൾ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്നും കാസീം ഇരിക്കൂർ അവകാശപ്പെട്ടു. കൊച്ചിയിൽ ഞായറാഴ്ച രാവിലെ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും പ്രത്യേകം യോഗം ചേർന്നത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

    സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് പരിശോധനയും മറ്റ് നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും പ്രവര്‍ത്തനം. കണ്ടെയ്ന്‍മെന്‍റ് മേഖലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. വ്യാപാരസ്ഥാപനങ്ങളിലും പൊതുനിരത്തുകളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്തും. ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സീറോ സര്‍വ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്. സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്സിന്‍ എത്താത്തതും രോഗവ്യാപനം കൂട്ടുമെന്നാണ് മുന്നറിയിപ്പ് .

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 18,531 പേർക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 18,531 പേർക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂർ 990, ആലപ്പുഴ 986, കോട്ടയം 760, കാസർഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 113 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,538 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 806 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2707, തൃശൂർ 2472, കോഴിക്കോട് 2233, എറണാകുളം 1956, പാലക്കാട് 1097, കൊല്ലം 1454, തിരുവനന്തപുരം 1032, കണ്ണൂർ 884, ആലപ്പുഴ 984, കോട്ടയം 737, കാസർഗോഡ് 652, വയനാട് 518, പത്തനംതിട്ട 472, ഇടുക്കി 340 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 74 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ, പാലക്കാട്, കണ്ണൂർ 13 വീതം, കാസർഗോഡ് 9, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 856, കൊല്ലം 1413, പത്തനംതിട്ട 502, ആലപ്പുഴ 1914, കോട്ടയം 684, ഇടുക്കി 235, എറണാകുളം 1419, തൃശൂർ 1970, പാലക്കാട് 1026, മലപ്പുറം 2401, കോഴിക്കോട് 1348, വയനാട് 387,…

    Read More »
  • Top Stories
    Photo of ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

    ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

    ടോക്യോ : ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടി. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്. 202 കിലോയാണ് മീരാഭായി ഉയർത്തിയത്. ചൈനയുടെ ഷിഹൂയിയാണ് ഈ വിഭാഗത്തിൽ  ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയത്. ആകെ 210 കിലോയാണ് ഷിഹൂയി ഉയർത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് മീരാഭായ് ചാനു.

    Read More »
  • News
    Photo of സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി

    സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി

    തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. ബാറുകള്‍ ഇനി മുതല്‍ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവർത്തിക്കും. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്  ബാറുകളുടെ സമയക്രമത്തില്‍ പുനക്രമികരണം നടത്തിയത്. ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

    Read More »
  • Top Stories
    Photo of ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

    ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങളും മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം ഉണ്ടാകില്ല. പൊലീസ് പരിശോധന കര്‍ശനമാക്കും. അവശ്യ സേവന മേഖലയ്ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. ‘ഡി’ വിഭാഗം പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും. സംസ്ഥാനത്ത്  കോവിഡ് വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

    Read More »
  • Top Stories
    Photo of ഓഫീസിൽ ഹാജരാകേണ്ടാത്ത ഉദ്യോഗസ്ഥർക്ക്‌ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം

    ഓഫീസിൽ ഹാജരാകേണ്ടാത്ത ഉദ്യോഗസ്ഥർക്ക്‌ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം

    തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാറ്റഗറി ‘സി’ യില്‍ 25 ശതമാനം ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിക്കാം. കാറ്റഗറി ‘ഡി’ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. എ,ബി പ്രദേശങ്ങളില്‍ ബാക്കി വരുന്ന 50 ശതമാനവും സി യില്‍ ബാക്കി വരുന്ന 75 ശതമാനം ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക എന്നതിനാല്‍ ഇവിടത്തെ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ ക്ലസ്റ്ററുകളായി കണക്കാക്കണം. അതോടൊപ്പം മൈക്രോ കണ്ടെയിന്‍മെന്റ് സംവിധാനവും ഏര്‍പ്പെടുത്തും. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തി ഇടപെടാന്‍ പ്രത്യേകത ശ്രദ്ധചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Read More »
Back to top button