Top Stories
രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
ന്യൂഡൽഹി : രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം.
അമൃത് മഹോത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടാനുബന്ധിച്ച് ആഘോഷിക്കുന്നത്. ടോക്കിയോ ഒളിമ്ബിക്സില്‍ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്.