കേരള സാഹിത്യ ആക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം : 2020 ലെ കേരള സാഹിത്യ ആക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. പിഎഫ് മാത്യുസിന്റെ അടിയാളപ്രേതത്തിന് മികച്ച നോവലിനും, താജ് മഹല്‍ എഴുതിയ ഒപി സുരേഷിന് മികച്ച കവിതയ്ക്കും പുരസ്‌കാരം ലഭിച്ചു. അക്കാദമി വിശ്ഷ്ടാഗത്വം ലഭിച്ചത് സേതുവിനും പെരുമ്പടവം ശ്രീധരനുമാണ്.
കെ കെ കൊച്ച്, മാമ്ബുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്‌മാന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. ദ്വയം എന്ന നാടകത്തിലൂടെ ശ്രീജിത്ത് പൊയില്‍ കാവും പുരസ്‌കാരത്തിന് അര്‍ഹനായി.
പ്രിയ എഎസിന്റെ പെരുമഴയത്തെ കുഞ്ഞിതളുകള്‍ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന യാത്രാവിവരണത്തിന് വിധു വിന്‍സെന്റും പുരസ്‌കാരത്തിന് അര്‍ഹയായി. ചലച്ചിത്രതാരം ഇന്നസെന്റ് എഴുതിയ ഇരിങ്ങിലക്കുടയ്ക്ക് ചുറ്റും എന്ന കൃതിക്കാണ് മികച്ച ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരം.
ശ്രീജിത്ത് പൊയിൽക്കാവ് (നാടകം), ഡോ. പി സോമൻ (സാഹിത്യ വിമർശനം), ടി.കെ ആനന്ദി (വൈജ്ഞാനിക സാഹിത്യം), കെ. രഘുനാഥൻ (ജീവചരിത്രം-ആത്മകഥ), അനിത തമ്പി, സംഗീത ശ്രീനിവാസൻ (വിവർത്തനം) പ്രിയ എ.എസ് ബാലസാഹിത്യം എന്നിവരും പുരസ്കാരത്തിന് അർഹരായി.
പ്രൊഫ. പി നാരായണമേനോൻ (ഐ.സി ചാക്കോ അവാർഡ്), ജെ. പ്രഭാഷ്, ടി.ടി ശ്രീകുമാർ (സി.ബി കുമാർ അവാർഡ്), വി. ശിശുപാലപ്പണിക്കർ (കെ.ആർ നമ്പൂതിരി അവാർഡ്), ചിത്തിര കുസുമൻ (കനകശ്രീ അവാർഡ്), കെ.എൻ പ്രശാന്ത് (ഗീതാ ഹിരണ്യൻ അവാർഡ്), കേശവൻ വെളുത്താട്ട്, വി. വിജയകുമാർ (ജി.എൻ പിള്ള അവാർഡ്), എം.വി നാരായണൻ (കുറ്റിപ്പുഴ അവാർഡ്), ഗീതു എസ്.എസ് (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം) എന്നിവർ എൻഡോവ്മെന്റ് അവാർഡുകളും നേടി.