News
നടി ചിത്ര അന്തരിച്ചു
ചെന്നൈ : പ്രശസ്ത നടി ചിത്ര അന്തരിച്ചു. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയില്‍ ബാലതാരമായി ചലച്ചിത്ര രംഗത്തെത്തി. രാജപാര്‍വൈയിലൂടെയാണ് പ്രധാന വേഷത്തിലെത്തുന്നത്. അനുഗ്രഹം, വളര്‍ത്തുമൃഗങ്ങള്‍ എന്നീ മലയാള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1983 ല്‍ മോഹന്‍ലാലിനൊപ്പം ആട്ടക്കലാശത്തിലൂടെയാണ് മലയാളത്തില്‍ പ്രമുഖ വേഷത്തിലെത്തുന്നത്.
തുടർന്ന് നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദേവാസുരം, ഏകലവ്യൻ, കളിക്കളം, പഞ്ചാഗ്നി, ആറാം തമ്പുരാൻ, മിസ്റ്റർ ബട്ടലർ, അടിവാരം പാഥേയം, സാദരം, അദ്വൈതം,ഒരു വടക്കൻ വീരഗാഥ, മാലയോഗം, അമരം, സൂത്രധാരൻ തുടങ്ങിയ സിനിമകൾ ശ്രദ്ദേയമാണ്.
1965 ല്‍ മാധവന്‍-ദേവി ദമ്ബതികളുടെ രണ്ടാമത്തെ മകളായി കൊച്ചിയിലാണ് ചിത്രയുടെ ജനനം. വിജയരാഘവനാണ് ഭര്‍ത്താവ്.