News
കാട്ടാനയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടി
ചെന്നൈ : മസനഗുഡിയില്‍ കാട്ടാനയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടി. അനധികൃതമായി നടത്തുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ റിസോര്‍ട്ട് അടച്ചുപൂട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ദേഹത്തേക്ക് ആളുകള്‍ തീ കത്തിച്ച ടയര്‍ എറിഞ്ഞത്. ഗുരുതരമായി പൊളളലേറ്റ ആന ചെരിഞ്ഞതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിസോര്‍ട്ട് നടത്തിപ്പുകാരായ റെയ്മണ്ട് ഡീനും പ്രശാന്തും പിടിയിലായത്. ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.