Top Stories

തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. രാത്രി പത്ത് മണി മുതല്‍ പുല‍ര്‍ച്ചെ ആറ് മണി വരെയാണ് ക‍ര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാ‍‌ര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്.

ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏ‍ര്‍പ്പെടുന്ന ജീവനക്കാരെയും ക‍‍‌ര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീ‍ര്‍ഘദൂര യാത്രക്കാ‍ര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയ‌ര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

ഓണക്കാലത്തിന് ശേഷം രോഗവ്യാപനം കൂടിയതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. വാര്‍ഡുകളിലെ ട്രപ്പിള്‍ ലോക്ഡൗണ്‍ ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ ക‍ര്‍ശനമാക്കുക. ഇപ്പോള്‍ അത് എട്ടാണ്. നാളെ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button