Top Stories
തിരിച്ചടി തുടങ്ങി അമേരിക്ക
വാഷിംഗ്ടണ്‍ : കാബുളിൽ ഐ എസ് നടത്തിയ ചാവേറാക്രമണത്തില്‍ തിരിച്ചടി തുടങ്ങി അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍
അമേരിക്ക വ്യോമാക്രമണം നടത്തി. കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം.
13 യുഎസ് സൈനികര്‍ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേര്‍ ആക്രമണം നടന്ന് 48 മണിക്കൂര്‍ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു.
അതേസമയം കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍
അഫ്ഗാന് പൗരന്മാരാണ് മരിച്ചവരില്‍ ഏറെയും. രണ്ട് ബ്രിട്ടീഷ് പൗരന്മാരും 30 താലിബാന്‍കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോര്‍ച്ചറികള്‍ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോള്‍ മൃതദേഹം കിടത്തുന്നത്.
വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേര്‍ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്റഗണ ആവര്‍ത്തിച്ചു.