News
കോഴിക്കോട് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട് : കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം രണ്ട് പേര്‍ പിടിയില്‍. ലീന, സനല്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായ ലീന തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വ്യക്തിയാണ്. സനല്‍, ലീന നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്താണ് ഇവര്‍ കഞ്ചാവ് കടത്ത് തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തു. കഞ്ചാവ് കടത്താനായി ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി.