News
സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം : സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി ആണ് മരിച്ചത്. 20 വയസ്സായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. പ്രണയം നിരസിച്ചതിന്റെ പകയിലാണ് യുവാവ് പെൺകുട്ടിയെ കുത്തിയത്.
വീട്ടില്‍ അതിക്രമിച്ചു കയറിയ സുഹൃത്ത് ആര്യനാട് സ്വദേശി അരുണ്‍ ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. യുവതിയുടെ ശരീരത്തില്‍ 15 കുത്തുകള്‍ ഏറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മ വല്‍സലയ്ക്കും കുത്തേറ്റിരുന്നു. പ്രണയ നൈരാശ്യമാണ് ആക്രമണത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു.
ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളില്‍ കയറി ഒളിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.