Month: August 2021

  • Politics
    Photo of താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല: സതീശൻ

    താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല: സതീശൻ

    കൊച്ചി : ഡി.സി.സി  അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരസ്യ പ്രതികരണങ്ങളില്‍ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും 14 ഡി.സി.സി അധ്യക്ഷന്മാരെയും പ്രഖ്യാപിച്ചതില്‍ എനിക്കും സുധാകരനും പൂര്‍ണമായ ഉത്തരവാദിത്വം ഉണ്ട്ന്നും അനാവശ്യമായ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല പുറത്ത് വന്നത്. ഇത്രയും വേഗത്തില്‍ ലിസ്റ്റ് പ്രഖ്യാപിച്ച കാലം ഉണ്ടായിട്ടില്ല. ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും വാദം തെറ്റാണ്. താഴെത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തി. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല.  എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല. അത്തരം വിമര്‍ശനങ്ങള്‍  അംഗീകരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തുമ്പോള്‍ പുതിയ നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് അന്നൊക്കെ കെ കരുണാകരനും എകെ ആന്റണിയും പറഞ്ഞത്. അദ്ദേഹം ഇത്തവണയും അത് തന്നെയാണ് പറയുന്നത്. ഞങ്ങള്‍ വരുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാവും, സാമ്ബ്രദായിക രീതിയില്‍ മാറ്റം വരും. കഴിഞ്ഞ 18 വര്‍ഷമായി ചെയ്ത രീതിയില്‍ നിന്നും മാറ്റം വന്നിട്ടുണ്ട്. താഴേത്തട്ടിലേക്ക് ചര്‍ച്ച പോയിട്ടുണ്ട്. എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് ഇറക്കാന്‍ പറ്റുമോ. ജനാധിപത്യ രീതിയിലാണ് പട്ടിക തയ്യാറാക്കിയതെന്നും വിഡി സതീശന്‍ വ്യക്തമാക്കി. പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. നമ്മള്‍ ഏത് ലിസ്റ്റ് പുറത്ത് വിട്ടാലും പൂര്‍ണ്ണതയുള്ള ലിസ്റ്റ് ആഗ്രഹിക്കും. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്രയും ചര്‍ച്ച നടത്തിയ കാലം ഉണ്ടായിട്ടില്ല. പലകാര്യങ്ങളും പരിഗണിച്ചുകൊണ്ടാണല്ലോ ലിസ്റ്റ് പുറത്ത് വിടുന്നത്. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

    Read More »
  • Politics
    Photo of ഡി.സി.സി അധ്യക്ഷ പട്ടിക: ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്ന് സുധാകരൻ

    ഡി.സി.സി അധ്യക്ഷ പട്ടിക: ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്ന് സുധാകരൻ

    ന്യൂഡല്‍ഹി : ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അഭിപ്രായങ്ങളെ തള‌ളി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഉമ്മന്‍ ചാണ്ടിയെപ്പോലൊരാള്‍ അങ്ങനെ പറഞ്ഞതില്‍ മനോവിഷമം ഉണ്ട്. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഉമ്മന്‍ ചാണ്ടി പറയുന്നത് നിഷേധിക്കേണ്ടി വന്നതില്‍ വളരെ പ്രയാമുണ്ടന്നും സുധാകരൻ പറഞ്ഞു. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യവും വാസ്തവ വിരുദ്ധവുമാണ്. ഞാനും ഉമ്മന്‍ ചാണ്ടിയും രണ്ടു തവണ ചര്‍ച്ച നടത്തി. രണ്ടു തവണ ചര്‍ച്ച നടത്തിയപ്പോഴും ഉമ്മന്‍ ചാണ്ടി സ്വന്തം ആളുകളുടെ പ്രൊപ്പോസല്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പറഞ്ഞവരില്‍ പലരും പട്ടികയില്‍ വന്നിട്ടുമുണ്ട്. രമേശ് ചെന്നിത്തലയുമായി രണ്ടു തവണ സംസാരിച്ചിട്ടുണ്ട്. ഓരോ ജില്ലയെക്കുറിച്ചും രമേശുമായി സംസാരിച്ചിട്ടുണ്ടന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.  അവരുടെ അഭിപ്രായം എഴുതിയ ഡയറിക്കുറിപ്പും സുധാകരന്‍ ഉയ‌ര്‍ത്തിക്കാട്ടി. ഏറെനാള്‍ രണ്ടുപേര്‍ ചേ‌ര്‍ന്ന് കാര്യങ്ങള്‍ നിശ്ചയിച്ചു. അതില്‍ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്പോള്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സ്വാഭാവികമല്ലേയെന്നും, ഇവര്‍ കൈകാര്യം ചെയ്ത കാലഘട്ടങ്ങളില്‍ എത്ര ചര്‍ച്ച നടത്തിയിട്ടാണ് ഭാരവാഹിപ്പട്ടികയും സ്ഥാനാര്‍ഥിപ്പട്ടികയും ഉണ്ടാക്കിയിട്ടുള്ളതെന്നും കെ.സുധാകരന്‍ ചോദിച്ചു. താന്‍ നാല് വര്‍ഷം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. അന്ന് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ച‌ര്‍ച്ച നടത്തി വീതം വയ്‌ക്കുകയായിരുന്നു പതിവെന്നും കെ.സുധാകരന്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തു. പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ മാ‌ര്‍ഗമില്ലെങ്കില്‍ നടപടിയെടുക്കണ്ടേയെന്ന് കെ.സുധാകരന്‍ ചോദിച്ചു. വ്യക്തതയില്ലാത്ത കാര്യത്തിനാണ് വിശദീകരണം ചോദിക്കുക. ഇവിടെ കാര്യങ്ങള്‍ വ്യക്തമല്ലേയെന്നും  കെപിസിസി പ്രസിഡന്റ് പറഞ്ഞു.

    Read More »
  • Politics
    Photo of ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍

    ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍

    തിരുവനനന്തപുരം : ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെ മുരളീധരന്‍. ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരാണെന്നും എല്ലാകാലത്തും ഉദ്ദേശിച്ച പോലെ പട്ടിക പുറത്ത് വരാറില്ലെന്നും ഇത്തവണ വിശാലമായ ചര്‍ച്ചകള്‍ ഉണ്ടായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പണ്ടെല്ലാം പത്രങ്ങള്‍ നോക്കിയാണ് ഞാൻ  പലതും അറിയാറ്. ഇത്തവണ സീനീയര്‍ നേതാക്കളുടെ ഉള്‍പ്പെടെ എല്ലാവരുടെയും അഭിപ്രായം നേതൃത്വം ആരാഞ്ഞു. ഓരോ ജില്ലയുടെയും കാര്യത്തില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഇത്തവണത്തെ ഡിസിസി പ്രസിഡന്റുമാര്‍ എല്ലാം  യോഗ്യതയുള്ളവരാണ്. ചെറുപ്പക്കാരും സീനിയേഴ്‌സും അടങ്ങുന്നതാണ് 14 ജില്ലയുടെയും ഡിസിസി പ്രസിഡന്റുമാര്‍. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണിത്. സീനിയേഴ്‌സിനെ വെച്ചു എന്നാണ് ചിലരുടെ ആക്ഷേപം. സീനിയേഴ്‌സ് എന്നാല്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ എന്നല്ല അര്‍ത്ഥം. അവര്‍ വൃദ്ധ സദനത്തിലെ അംഗങ്ങള്‍ അല്ല. എല്ലാവരും കഴിവുള്ളവരാണെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരില്‍ മഹാഭൂരിഭാഗം പേരും മുന്‍ എംഎല്‍എമാരും പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വന്നവരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലപ്പത്തിരുന്നവരുമാണ്. ജനകീയമായിട്ടുള്ള മുഖമാണ് പുന സംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടിയിട്ടുള്ളത്. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രൂപ്പ് ഒരു യോഗ്യതയോ യോഗ്യത ഇല്ലായ്മയോ അല്ല, മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും പട്ടികയില്‍ ഉണ്ട്. ഓരോരോ ജില്ലയുടെ കാര്യങ്ങളും സം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ ശിവദാസന്‍ നായര്‍ക്കും കെപി അനില്‍കുമാറിനും എതിരെ എടുത്ത നടപടി അന്തിമമല്ലെന്നും അവര്‍ക്കൊക്കെ തിരുത്തി തിരിച്ചുവരാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് അന്തിമലക്ഷ്യം. 2016 ലും 21 ലും പാര്‍ട്ടി പരാജയപ്പെട്ടു. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ നിന്ന് വിജയിക്കുകയെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. ഒരു പൊട്ടിതെറിയുണ്ടാവുമെന്ന് കരുതുന്നില്ല. ചില്ലറ അസ്വാരസ്യങ്ങളെക്കെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

    Read More »
  • Top Stories
    Photo of ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് സങ്കടം പറഞ്ഞു; ഫോണുമായി വീട്ടിലെത്തി സുരേഷ് ഗോപി

    ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് സങ്കടം പറഞ്ഞു; ഫോണുമായി വീട്ടിലെത്തി സുരേഷ് ഗോപി

    മലപ്പുറം : ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് ഫോൺ വിളിച്ചു പറഞ്ഞ വിദ്യാര്‍ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി വീട്ടിലെത്തി. മൊബൈല്‍ ഫോണും പലഹാരവുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അദ്ദേഹം പാതി വഴിയില്‍ മുടങ്ങിയ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു. എസ്‌എസ്‌എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥിനി ഒരാഴ്ച മുന്‍പാണ് സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച്‌ സങ്കടം അറിയിച്ചത്. പെണ്‍കുട്ടി സങ്കടം വിളിച്ച്‌ പറഞ്ഞപ്പോള്‍ വഴിയുണ്ടാക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും വീട്ടു പരിസരത്തെ ചെളി നിറഞ്ഞ വഴിയിലൂടെ മലയാളത്തിന്റെ പ്രിയ നടന്‍ തന്റെ കൊച്ചുവീട്ടിലേക്ക് എത്തുമെന്ന് പെണ്‍കുട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കൊച്ചിയില്‍നിന്നു വാങ്ങിയ പലഹാരങ്ങളും അദ്ദേഹം കരുതിയിരുന്നു. പാതിവഴിയില്‍ നിലച്ച വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.

    Read More »
  • Top Stories
    Photo of സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി നേതാക്കൾ

    സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി നേതാക്കൾ

    തിരുവനന്തപുരം : ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതോടെ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് കേരളത്തിൽ ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തുറന്നടിച്ചു. ഫലപ്രദമായ ചർച്ച നടന്നില്ലെന്ന് മാത്രമല്ല ചർച്ച ചെയ്യാതെ ചർച്ച ചെയ്തുവെന്ന് വരുത്തിതീർത്തുവെന്ന് ഉമ്മൻചാണ്ടി വിമർശിച്ചു. പുന:സംഘടനയുമായി ബന്ധപ്പെട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു, ഇടുക്കി കോട്ടയം ജില്ലകളിലെ പ്രസിഡന്റുമാർക്കായി താൻ ചരടുവലി നടത്തിയെന്ന വാർത്തകൾ തെറ്റാണെന്നും  അദ്ദേഹം പറഞ്ഞു. അഭിപ്രായം പറയുന്നവർക്കെതിരെയുള്ള നടപടിയിലും ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കി. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ പാടില്ല. വിശദീകരണം ചോദിച്ച ശേഷം നടപടി എന്നതാണ് ജനാധിപത്യപരമായി പിന്തുടരേണ്ട രീതിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിൽ മുൻപും പുനസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ കേരളത്തിൽ ചർച്ചകൾ നടക്കുമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കമാൻഡിന് തീരുമാനമെടുക്കാൻ എളുപ്പമായിരുന്നു. വേണ്ടത്ര ചർച്ചകൾ നടന്നിരുന്നുവെങ്കിൽ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കൾ പറയുന്നു. പട്ടിക പൂർണമായും അംഗീകരിക്കുന്നുവെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 14 ഡിസിസി അധ്യക്ഷൻമാരേയും അംഗീകരിക്കുന്നു. എല്ലാവരും തന്റെ ആളുകളാണെന്നും അങ്ങനെയാണ് അവർ തിരിച്ചും തന്നെ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

    Read More »
  • Top Stories
    Photo of തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ

    തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ

    തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. രാത്രി പത്ത് മണി മുതല്‍ പുല‍ര്‍ച്ചെ ആറ് മണി വരെയാണ് ക‍ര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാ‍‌ര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏ‍ര്‍പ്പെടുന്ന ജീവനക്കാരെയും ക‍‍‌ര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീ‍ര്‍ഘദൂര യാത്രക്കാ‍ര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയ‌ര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. ഓണക്കാലത്തിന് ശേഷം രോഗവ്യാപനം കൂടിയതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. വാര്‍ഡുകളിലെ ട്രപ്പിള്‍ ലോക്ഡൗണ്‍ ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ ക‍ര്‍ശനമാക്കുക. ഇപ്പോള്‍ അത് എട്ടാണ്. നാളെ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • Politics
    Photo of ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി

    ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി

    ന്യൂഡൽഹി : സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി. തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ പട്ടികയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് അംഗീകാരം നൽകി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്. അതേസമയം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ കെ ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി അറിയിച്ചു. പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ തിരുവനന്തപുരം – പാലോട് രവി കൊല്ലം – പി രാജേന്ദ്ര പ്രസാദ് പത്തനംതിട്ട – സതീഷ് കൊച്ചുപറമ്ബില്‍ ആലപ്പുഴ – ബാബു പ്രസാദ് കോട്ടയം – നാട്ടകം സുരേഷ് ഇടുക്കി – സി പി മാത്യു എറണാകുളം – മുഹമ്മദ് ഷിയാസ് തൃശൂര്‍ – ജോസ് വള്ളൂര്‍ പാലക്കാട് – എ തങ്കപ്പന്‍ മലപ്പുറം – വി എസ് ജോയി കോഴിക്കോട് – കെ പ്രവീണ്‍കുമാര്‍ വയനാട് – എംഡി അപ്പച്ചന്‍ കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ് കാസര്‍ഗോഡ് – പി കെ ഫൈസല്‍

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3943, എറണാകുളം 3750, കോഴിക്കോട് 3252, മലപ്പുറം 3119, കൊല്ലം 2733, പാലക്കാട് 1691 തിരുവനന്തപുരം 2289, ആലപ്പുഴ 1900, കോട്ടയം 1599, കണ്ണൂര്‍ 1549, പത്തനംതിട്ട 1205, വയനാട് 1203, ഇടുക്കി 1146, കാസര്‍ഗോഡ് 512 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1571, കൊല്ലം 2416, പത്തനംതിട്ട 805,…

    Read More »
  • Top Stories
    Photo of മൈസുരു കൂട്ടബലാത്സംഗം: പിടിയിലായത് തിരുപ്പൂർ സ്വദേശികൾ

    മൈസുരു കൂട്ടബലാത്സംഗം: പിടിയിലായത് തിരുപ്പൂർ സ്വദേശികൾ

    ബംഗളുരു : മൈസൂരുവിൽ എം.ബി.എ. വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ് പിടിയിലായത്. ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് വിവരം.  പ്രതികളെല്ലാം നിർമാണ തൊഴിലാളികളാണ്. കർണാടക ഡി.ജി. പ്രവീൺ സൂദ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽനിന്ന് മൈസൂരുവിൽ ജോലിക്കെത്തിയ ഇവർ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും ഡി.ജി. പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 24നാണ് യുപി സ്വദേശിയായ 22കാരിയെ ചാ​മു​ണ്ഡി ഹി​ല്ലി​ന​ടു​ത്ത് ല​ളി​താ​ദ്രി​പു​ര​യി​ല്‍ കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൈസൂരു പൊലീസിന്റ പ്രത്യേക സംഘം കേരളത്തിലും അന്വേഷണം നടത്തിയിരുന്നു.

    Read More »
  • Top Stories
    Photo of മൈസൂരു കൂട്ടബലാത്സംഗം: നാല് പേര്‍ കസ്റ്റഡിയില്‍

    മൈസൂരു കൂട്ടബലാത്സംഗം: നാല് പേര്‍ കസ്റ്റഡിയില്‍

    ബംഗളുരു : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ നാല് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ വച്ചാണ് പ്രതികളെ മൈസൂരു സിറ്റി പൊലീസ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.  പിടിയിലായവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന.  ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. മൈസൂരു കൂട്ടബലാത്സംഗക്കേസിൽ ‘ഓപ്പറേഷൻ’ വിജയമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പുറത്തു വിടുമെന്നാണ് വിവരം.

    Read More »
Back to top button