Month: September 2021
- Top StoriesSeptember 30, 20210 145
കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,27,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,529 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,073 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 948, കൊല്ലം 172, പത്തനംതിട്ട 976, ആലപ്പുഴ 1010, കോട്ടയം 1355, ഇടുക്കി 502, എറണാകുളം 2474, തൃശൂര്‍ 2572, പാലക്കാട് 919, മലപ്പുറം 1440, കോഴിക്കോട് 1955, വയനാട് 574, കണ്ണൂര്‍ 912, കാസര്‍ഗോഡ് 949 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,12,662 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - NewsSeptember 30, 20210 152
ലോക്നാഥ് ബഹ്റ അവധിയിൽ പ്രവേശിച്ചു
കൊച്ചി : കൊച്ചി മെട്രോ മേധാവിയും മുൻ ഡിജിപിയുമായ ലോക്നാഥ് ബഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സയുടെ ഭാഗമായാണ് അവധിയെടുത്തതെന്നാണ് വിശദീകരണം. പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാദങ്ങൾക്കു ശേഷം ബെഹ്‌റ ഓഫീസിൽ വന്നിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. ലോക്‌നാഥ് ബെഹ്‌റയ്‌ക്കൊപ്പം മോൺസൺ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മോന്‍സണ്‍ തന്റെ സുഹൃത്തല്ലെന്നായിരുന്നു ബെഹ്‌റയുടെ പ്രതികരണം.
Read More » - NewsSeptember 30, 20210 143
കോടികൾ തട്ടിയ മോന്‍സന്റെ ബാങ്ക് അക്കൗണ്ട് കാലി
കൊച്ചി : തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് റിപ്പോർട്ട്. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടില്‍ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി സുഹൃത്തായ ജോര്‍ജില്‍ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയെന്നും ജീവനക്കാര്‍ക്ക് ആറുമാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്‍സന്‍ മൊഴി നല്‍കി. അതേസമയം മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്. മോൻസന്റെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
Read More » - Top StoriesSeptember 30, 20210 149
കൊവിഡ് മരണം: നഷ്ടപരിഹാരത്തിന് ഒക്ടോബര്‍ 10 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം : കൊവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശം തയാറായി. കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് 30 ദിവസത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് മാര്‍ഗരേഖ. ഇതോടെ പഴയ മരണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി വലിയ പട്ടിക സംസ്ഥാനം പുറത്തിറക്കും. കൊവിഡ് മരണത്തില്‍ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയില്‍ ജില്ലാതല സമിതികള്‍ 30 ദിവസത്തിനകം മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കളക്ടര്‍ക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. ഒക്ടോബര്‍ 10 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ജില്ലാതലത്തില്‍ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് അംഗങ്ങള്‍ ഉണ്ടായിരിക്കണം. നടപടികള്‍ പരമാവധി ഓണ്‍ലൈന്‍ ആയിരിക്കും.
Read More » - Top StoriesSeptember 25, 20210 153
വി.എം സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ചു
തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്നാണ് സുധീരനുമായി അടുത്ത വൃത്തങ്ങളുടെ പ്രതികരണം. എന്നാൽ, ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും തീരുമാനങ്ങളിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നും പൊതുവെ ആക്ഷേപമുണ്ട്. ഡിസിസി പുനസംഘടനയിലടക്കമുള്ള കാര്യങ്ങളിൽ താനുമായി ചര്‍ച്ച ഉണ്ടായില്ലെന്ന് സുധീരന് പരാതി ഉണ്ടായിരുന്നു.
Read More » - Top StoriesSeptember 17, 20210 158
കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,11,461 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1899 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,88,926 കോവിഡ് കേസുകളില്‍, 12.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,983 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 998 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 120 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,388 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1978, കൊല്ലം 1204, പത്തനംതിട്ട 686, ആലപ്പുഴ 1404, കോട്ടയം 1400, ഇടുക്കി 623, എറണാകുളം 2202, തൃശൂര്‍ 2928, പാലക്കാട് 1526, മലപ്പുറം 1864, കോഴിക്കോട് 2192, വയനാട് 663, കണ്ണൂര്‍ 1336, കാസര്‍ഗോഡ് 382 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,88,926 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,56,697 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - Top StoriesSeptember 17, 20210 159
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്നും പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമെന്നും കോടതി വിലയിരുത്തി. പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
Read More » - Top StoriesSeptember 14, 20210 169
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,46,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,877 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1421, കൊല്ലം 2098, പത്തനംതിട്ട 1304, ആലപ്പുഴ 1998, കോട്ടയം 1558, ഇടുക്കി 953, എറണാകുളം 3401, തൃശൂര്‍ 2843, പാലക്കാട് 1768, മലപ്പുറം 2713, കോഴിക്കോട് 3342, വയനാട് 960, കണ്ണൂര്‍ 864, കാസര്‍ഗോഡ് 431 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,98,865 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,84,158 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - Top StoriesSeptember 14, 20210 165
കെ.പി. അനിൽകുമാർ സിപിഎമ്മിൽ ചേർന്നു
തിരുവനന്തപുരം : കോൺഗ്രസിൽ നിന്ന് രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ സിപിഎമ്മിലേക്ക്. രാജി പ്രഖ്യാപനത്തിന് ശേഷം എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ ചുവന്ന ഷാളണിയിച്ചു കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. കെപി അനിൽകുമാറിനെ സന്തോഷപൂർവ്വം സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിലുള്ള വിശ്വാസം അണികൾക്ക് നഷ്ടപ്പെട്ടുവെന്നും ഇനിയും കൂടുതൽ കോൺഗ്രെസ്സുകാർ സിപിഎമ്മിലേക്ക് എത്തുമെന്നും കോടിയേരി പ്രതികരിച്ചു. കോൺഗ്രസ് വിട്ട് എത്തുന്ന എല്ലാവർക്കും അർഹമായ സ്ഥാനം തന്നെ നൽകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി എന്നിവരും കെപി അനിൽകുമാറിനെ സ്വീകരിക്കാൻ എകെജി സെന്ററിൽ എത്തിയിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് അനിൽകുമാർ സിപിഎമ്മിലേക്കെത്തുന്നത്. ഡിസിസി പുനഃസംഘടനയേത്തുർന്ന് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അനിൽകുമാറിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി എടുത്തിരുന്നു. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് അനിൽകുമാർ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനിൽകുമാർ. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമർശിച്ച് പരസ്യപ്രസ്താവന നടത്തി. തുടർന്ന് അനിൽകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടത്.
Read More » - Top StoriesSeptember 14, 20210 173
കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു
തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു. ഡിസിസി പുനഃസംഘടനയേത്തുർന്ന് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അനിൽകുമാറിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി എടുത്തിരുന്നു. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് അനിൽകുമാർ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനിൽകുമാർ. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമർശിച്ച് പരസ്യപ്രസ്താവന നടത്തി. തുടർന്ന് അനിൽകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടത്.
Read More »