പന്തീരാങ്കാവ് യുഎപിഎ കേസ്: മാവോയിസ്റ്റ് നേതാവ് ഉസ്മാന്‍ പിടിയിൽ
മലപ്പുറം : പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സി പി ഉസ്മാന്‍ പിടിയിലായി. മലപ്പുറം പട്ടികാട് നിന്ന് ഭീകര വിരുദ്ധ സേനയാണ് ഉസ്മാനെ പിടികൂടിയത്. അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാന്‍ ആണ്. അലനും താഹയും അറസ്റ്റിലായെങ്കിലും ഉസ്മാന്‍ ഒളിവില്‍ പോകുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാളെ പിടികൂടിയത്.
എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് ഉസ്മാന്‍. കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ലഘുലേഖ കൈമാറിയത് ഉസ്മാനാണ്. കൊടും ഭീകരനായ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 2016 ല്‍ ഇയാളെ സഹോദരിയുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്‌ക്കുകയും ചെയ്ത. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഉസ്മാന്‍ വ്യവസ്ഥകള്‍ ലംഘിച്ച് മുങ്ങുകയായിരുന്നു.
മലപ്പുറം ചെമ്ബ്ര സ്വദേശിയാണ് ഉസ്മാന്‍. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ ഭീകര വിരുദ്ധ സേന എന്‍ഐഎയ്‌ക്ക് കൈമാറും.