Top Stories
ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും
കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താൻ നിർദേശം നൽകി. ഇന്നലെ 11 മണിക്കൂറോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശേഷം രാത്രി പത്തോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇന്നത്തെ ചോദ്യം ചെയ്യൽ ശിവശങ്കറിന് നിർണ്ണായകമായെക്കുമെന്നാണ് സൂചന.
എം.ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യ്തത്.
തന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചു. കോൺസുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴത്തിൽ 7000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വൻതോതിലുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ചും തനിക്കറിയില്ലെന്നും ശിവശങ്കർ ചോദ്യം ചെയ്യലിൽ മറുപടി നൽകി.
ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ്
അനാഥലയങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ് ഈന്തപ്പഴം വിതരണം ചെയ്ത ചടങ്ങ് സംഘടിപ്പിച്ചതെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമ മൊഴി നല്‍കിയിരുന്നു. ഇതിന്‍റ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തത്. നേരത്തെ സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജന്‍സികള്‍ മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.