Top Stories
വി.എം സുധീരന് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ചു
തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന് രാജിവച്ചു. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്നാണ് സുധീരനുമായി അടുത്ത വൃത്തങ്ങളുടെ പ്രതികരണം. എന്നാൽ, ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന് ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു.
രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും തീരുമാനങ്ങളിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നും പൊതുവെ ആക്ഷേപമുണ്ട്. ഡിസിസി പുനസംഘടനയിലടക്കമുള്ള കാര്യങ്ങളിൽ താനുമായി ചര്‍ച്ച ഉണ്ടായില്ലെന്ന് സുധീരന് പരാതി ഉണ്ടായിരുന്നു.