Top Stories

കൊവിഡ് മരണം: നഷ്ടപരിഹാരത്തിന് ഒക്ടോബര്‍ 10 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : കൊവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശം തയാറായി.  കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച്‌ 30 ദിവസത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് മാര്‍ഗരേഖ. ഇതോടെ പഴയ മരണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി വലിയ പട്ടിക സംസ്ഥാനം പുറത്തിറക്കും. കൊവിഡ് മരണത്തില്‍ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു.

നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയില്‍ ജില്ലാതല സമിതികള്‍ 30 ദിവസത്തിനകം മരണം പരിശോധിച്ച്‌ തീരുമാനം എടുക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കളക്ടര്‍ക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. ഒക്ടോബര്‍ 10 മുതല്‍ അപേക്ഷ സ്വീകരിച്ച്‌ തുടങ്ങും. ജില്ലാതലത്തില്‍ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് അംഗങ്ങള്‍ ഉണ്ടായിരിക്കണം. നടപടികള്‍ പരമാവധി ഓണ്‍ലൈന്‍ ആയിരിക്കും.

മരിച്ച ആളുടെ ഉറ്റബന്ധു മരണ രജിസ്‌ട്രേഷന്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. പരാതികള്‍ ഉള്ള മരണ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി വാങ്ങാനും അവസരമുണ്ട്. പുതിയ മാര്‍​ഗനിര്‍ദേശം പ്രകാരം ചേര്‍ത്ത മരണം പട്ടികയില്‍ പ്രത്യേകം ചേര്‍ക്കും. നിലവില്‍ പട്ടികയില്‍ ഉള്ളവരുടെ വിവരം അറിയാന്‍ ഡെത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ജില്ലാ തലത്തില്‍ കൊവിഡ് മരണം നിര്‍ണയ സമിതിയാണ് മരണം സംബന്ധിച്ച രേഖകള്‍ നല്‍കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button