Month: September 2021
- News
പന്തീരാങ്കാവ് യുഎപിഎ കേസ്: മാവോയിസ്റ്റ് നേതാവ് ഉസ്മാന്‍ പിടിയിൽ
മലപ്പുറം : പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സി പി ഉസ്മാന്‍ പിടിയിലായി. മലപ്പുറം പട്ടികാട് നിന്ന് ഭീകര വിരുദ്ധ സേനയാണ് ഉസ്മാനെ പിടികൂടിയത്. അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാന്‍ ആണ്. അലനും താഹയും അറസ്റ്റിലായെങ്കിലും ഉസ്മാന്‍ ഒളിവില്‍ പോകുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാളെ പിടികൂടിയത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് ഉസ്മാന്‍. കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ലഘുലേഖ കൈമാറിയത് ഉസ്മാനാണ്. കൊടും ഭീകരനായ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 2016 ല്‍ ഇയാളെ സഹോദരിയുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്‌ക്കുകയും ചെയ്ത. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഉസ്മാന്‍ വ്യവസ്ഥകള്‍ ലംഘിച്ച് മുങ്ങുകയായിരുന്നു. മലപ്പുറം ചെമ്ബ്ര സ്വദേശിയാണ് ഉസ്മാന്‍. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ ഭീകര വിരുദ്ധ സേന എന്‍ഐഎയ്‌ക്ക് കൈമാറും.
Read More » - News
നടന്‍ രമേശ് വലിയശാല അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള രമേശ് വലിയശാല നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.
Read More » - News
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 20 ശതമാനം അധികം സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ് അനുവദിച്ചത്. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Read More »