Top Stories
പെൺകുട്ടിയെ സഹപാഠിയായ ആൺകുട്ടി കഴുത്തറുത്ത് കൊന്നു
കോട്ടയം : പാലായിൽ വിദ്യാർത്ഥിനിയെ സഹപാഠിയായ ആൺകുട്ടി കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജിലാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശി നിതിന മോൾ ആണ് (22) മരിച്ചത്. സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് നിതിനയെ ആക്രമിച്ചത്.
പരീക്ഷയ്ക്ക് കോളേജിലെത്തിയപ്പോഴാണ് സംഭവം. പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവം നടന്ന ഉടനെതന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകാമെന്നാണ് സൂചന. അഭിഷേകിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു.