News
ലോക്ക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന: വൈദികന്‍ അറസ്റ്റില്‍
കൊച്ചി : ലോക്ക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. എറണാകുളം വെല്ലിംങ്ടണ്‍ ഐലന്റിലെ സ്‌റ്റെല്ല മേരീസ് ചര്‍ച്ചിലെ വൈദികന്‍ അഗസ്റ്റിന്‍ പാലായിലാണ് അറസ്റ്റിലായത്. 6 വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ ഏഴ് മണിക്കാണ് കുര്‍ബാന തുടങ്ങിയത്. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. 4 സ്ത്രീകളും 2 പുരുഷന്മാരും പള്ളിയിലുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ അതിനെ മറികടന്നായിരുന്നു സ്‌റ്റെല്ല മേരീസ് ചര്‍ച്ചിലെ കുര്‍ബാന.