News
ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇടുക്കി : ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഷാജഹാനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. കുറച്ച് നാളുകളായി കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. സംഘര്‍ഷത്തിനിടെ ആറ് വയസുകാരന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റു. ഒളിവിലുള്ള ഷാജഹാനായി പൊലീസ് തിരച്ചില്‍ തുടങ്ങി.