Top Stories

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖാന്റെ മകൻ എൻസിബി കസ്റ്റഡിയിൽ

മുംബൈ : ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടയിൽ  നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകനുൾപ്പെടെ 13 പേർ പിടിയിൽ. കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ എൻസിബി സംഘം നടത്തിയ റെയ്ഡിലാണ് ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ പിടിയിലായത്. കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോൾ റേവ് പാർട്ടി ആരംഭിച്ചു. എൻസിബി ഉദ്യോഗസ്ഥർ ഉടൻ നടപടി ആരംഭിക്കുകയും ചെയ്തു. പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂർ നീണ്ടുനിന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button