ജയസൂര്യ മികച്ച നടൻ അന്ന ബെൻ
തിരുവനന്തപുരം : 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ ക്ക് മികച്ച നടനുള്ള അവാര്‍ഡും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിന് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.
മറ്റ് പുരസ്കാരങ്ങൾ
മികച്ച ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ് (ചിത്രം – കയറ്റം)
മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെഗ്ഡേ)
മികച്ച ബാലതാരം ആൺ – നിരഞ്ജൻ. എസ് (ചിത്രം – കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ – അരവ്യ ശർമ (ചിത്രം- പ്യാലി)
മികച്ച ഗാനരചയിതാവ് – അൻവർ അലി മികച്ച സംഗീത സംവിധായകൻ – എം. ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ
മികച്ച പിന്നണി ഗായിക – നിത്യ മാമൻ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും )