News
സ്ഥാനാർത്ഥിയാകാൻ ജാനുവിന് പണം നൽകി:സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു
വയനാട് : തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി.കെ ജാനുവിന് പണം നൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ എൻ.ഡി.എ. സ്ഥാനാർഥി സി.കെ. ജാനുവും കേസിൽ പ്രതിയാണ്. കൽപ്പറ്റ കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് നടപടി.
ഇന്നലെയാണ് കൽപ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സുരേന്ദ്രനെതിരെ കേസ് എടുക്കാൻ സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർക്ക് നിർദേശം നൽകിയത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ പരാതിയിലായിരുന്നു നടപടി.