നൂറ് കോടി വാക്സിൻ നേട്ടം ഓരോ പൗരന്റെയും വിജയം: പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകാനായത് രാജ്യത്തെ ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു അസാധാരണ നാഴികക്കല്ലാണ്. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഇന്ത്യ കോവിഡിനെ തോൽപിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഈ നേട്ടം അവർക്കുള്ള മറുപടിയാണ്. ഈ കോവിഡ് മഹാമാരിയെ ഇന്ത്യ തോൽപിക്കുക തന്നെ ചെയ്യുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. കോവിഡിന്റെ തുടക്കകാലത്ത് വീടുകളിൽ ദീപം തെളിക്കാൻ പറഞ്ഞപ്പോൾ ചിലർ പുച്ഛിച്ചു. വിളക്ക് കത്തിച്ചാൽ കൊറോണ മാറുമോ എന്ന് ചോദിച്ചു. എന്നാൽ വിളക്ക് കത്തിച്ചപ്പോൾ രാജ്യത്തിന്റെ ഒരുമയാണ് അന്ന് തെളിഞ്ഞതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ വിതരണത്തിൽ വിഐപി സംസ്കാരത്തെ മാറ്റിനിർത്തി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വാക്‌സിൻ വിതരണം ചെയ്യ്തു.
ഇന്ത്യയുടെ നേട്ടങ്ങൾ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നു. ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേർസാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദിവസം ഒരുകാേടി വാക്സിന്‍ വിതരണത്തിനുള്ള ശേഷിയില്‍ രാജ്യം എത്തി. മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കണം. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുന്നത് ശീലമാക്കുന്നതുപോലെ മാസ്ക് ധരിക്കുന്നതും ശീലമാക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
Addressing the nation. Watch LIVE. https://t.co/eFdmyTnQZi
— Narendra Modi (@narendramodi) October 22, 2021