Top Stories
അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടര്‍നടപടികള്‍ക്ക് സ്റ്റേ
തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയാണ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഈ വിഷയത്തില്‍ നവംബര്‍ ഒന്നിന് കോടതി വിശദമായ വാദം കേള്‍ക്കും.
കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിര്‍ദേശം നല്‍കി. ദത്ത് വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.