Top Stories
മലപ്പുറത്ത് പെണ്‍കുട്ടിയ്ക്ക് നേരെ ബലാത്സംഗ ശ്രമം
മലപ്പുറം : കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയ്ക്ക് നേരെ ബലാത്സംഗ ശ്രമം. ചെറുത്തു നിന്ന 22 കാരിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (തിങ്കളാഴ്ച) ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു വലിച്ച് കൊണ്ടുപോവുന്നതിടെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.