News
പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി: എസ്ഐയ്ക്കെതിരെ കേസ്
ആലപ്പുഴ : പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എസ്ഐയ്ക്കെതിരെ കേസെടുത്തു . ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്ഐ എൻ.ആർ. സന്തോഷിനെതിരെയാണ് പൊലീസ് കേസ് എടുത്തത്.
സെപ്റ്റംബർ 18നാണ് സംഭവം. വയർലെസ് സെറ്റ് വാങ്ങുന്നതിനായി എസ്ഐ പൊലീസുകാരനെ ഉച്ച കഴിഞ്ഞതോടെ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചു. ഇക്കാര്യം അറിഞ്ഞിട്ടും എസ്‌ഐ സന്തോഷ് പോലീസുകാരന്റെ ക്വാട്ടേഴ്സിലെത്തി. രാത്രി എട്ടരയോടെ കോളിംഗ് ബെല്ല് കേട്ട് വാതില്‍ തുറന്ന പോലീസുകാരന്റെ ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എസ്‌ഐ അകത്തേക്ക് കയറി. തുടര്‍ന്ന് അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിന് ശ്രമിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പ്രതിയായ എസ്ഐ സന്തോഷ് ഒളിവിലാണ്.