Top Stories
ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു
തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോളിന് 110.59 രൂപയും, ഡീസലിന് 104.35 രൂപയുമായി. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55 ഡീസല്‍ 102.40 രൂപയുമാണ് ഇന്നത്തെ വില.
ഒക്ടോബറില്‍ മാത്രം ഡീസലിന് ഒന്‍പത് രൂപയും പെട്രോളിന് ഏഴു രൂപയുമാണ് കൂടിയത്. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.