Top Stories
രാജ്യത്ത് സമ്പൂർണ്ണ അടച്ചിടൽ നിലവിൽ വന്നു
ന്യൂഡൽഹി : കൊറോണ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ നിലവിൽ വന്നു. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏപ്രിൽ 14 അർധരാത്രി വരെ ലോക്ക്ഡൌൺ നീളും. ഇക്കാലയളവിൽ അവശ്യ സേവനങ്ങളൊഴികെ മറ്റൊന്നും പ്രവർത്തിക്കില്ല. ജനങ്ങൾ വീട്ടിന് പുറത്തിറങ്ങരുത്. ലോക്ക്ഡൌൺ കർഫ്യൂന് സമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തിൽ തീരുമാനമുണ്ടാകും. നിലവില്‍ ഈമാസം 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം.