Top Stories
രാജ്യത്ത് കൊവിഡ് മരണം 1,147 ആയി
ഡൽഹി : രാജ്യത്ത് കൊവിഡ് മരണം 1,147 ആയി ഉയർന്നു. 24 മണിക്കൂറിൽ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 1,993 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35,043 ആയി. നിലവിൽ 25,007 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 8888 പേർ രോഗമുക്തി നേടി.
രാജ്യത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു. 10, 498 രോഗികളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 7,000 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 459 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചത്.
ഗുജറാത്തിൽ 4395 പേർക്കാണ് രോഗം ബാധിച്ചത്. 214 പേർ കോവിഡ് ബാധയാൽ മരിച്ചു. ഡൽഹിയിൽ 315 പേർക്കും മധ്യപ്രദേശിൽ 2660 പേർക്കും , രാജസ്ഥാനിൽ 2584 പേർക്കും , തമിനാട്ടിൽ 2323 പേർക്കും കോവിഡ് സ്ഥിതീകരിച്ചു. രാജ്യത്ത് ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 94 ശതമാനവും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നവരാണ്. ദില്ലി മയൂർവിഹാറിലെ സിആർ പിഎഫ് ക്യാമ്പിൽ 12 ജവാന്മാർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി.
മഹാരാഷ്ട്രയിലെ തീർഥാടന കേന്ദ്രം സന്ദർശിച്ച് പഞ്ചാബിൽ മടങ്ങിയെത്തിയ 300 തീർഥാടകരിൽ 76 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നന്ദേഡിലെ ഹസൂർ സാഹിബ് ഗുരുദ്വാര സന്ദർശിച്ച് മടങ്ങിയെത്തിയ അമൃത്സർ സ്വദേശികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പഞ്ചാബിൽ 105 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 480 ആയി. ഇതിൽ 104 പേർക്ക് രോഗം ഭേദമായി. 20 പേരാണ് ഇതുവരെ പഞ്ചാബിൽ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്താകമാനം 130 ജില്ലകൾ ഹോട്ട് സ്പോട്ടുകളും റെഡ് സോണുകളുമാണ്. 284 ജില്ലകൾ ഓറഞ്ച് സോണിലാണ്. എന്നാൽ 318 ജില്ലകൾ രോഗവ്യാപനം കുറഞ്ഞ ഗ്രീൻ സോൺ വിഭാഗത്തിലാണ്.