News
വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ പീഡന ശ്രമം: 15 കാരന്റെ മൊബൈല്‍ഫോണ്‍ പരിശോധിക്കും
മലപ്പുറം : കൊണ്ടോട്ടി കൊട്ടൂക്കരയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 15 കാരന്റെ മൊബൈല്‍ഫോണ്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറും.
വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ ഉപയോഗം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്. മൊബൈല്‍ഫോണ്‍ ദുരുപയോഗം വഴിയുള്ള പ്രേരണയിലാണ് പത്താംക്ലാസ്സുകാരന്‍ യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കൊണ്ടോട്ടിയിലെ കംപ്യൂട്ടര്‍ സെന്ററിലേക്കായി വീട്ടില്‍നിന്ന് പുറപ്പെട്ട യുവതിയെ പതിനഞ്ചുകാരന്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പിടിയിലായ വിദ്യാര്‍ഥി വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണുള്ളത്.