തെരഞ്ഞെടുപ്പ് ചൂടിലേക്ക് മുന്നണികൾ; എല്‍ഡിഎഫ് യോഗം ചേരുന്നു
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മുന്നണികൾ. സീറ്റ് വിഭജന ചര്‍ച്ചക സജീവമായി. എല്‍ഡിഎഫ് യോഗം ഇന്ന് എകെജി സെന്ററിൽ ചേരും. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകളും പുരോഗമിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും, കോണ്‍ഗ്രസ് – ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുക.
എന്‍സിപിക്കുളളിൽ ഭിന്നത നിലനില്‍ക്കെ ടി പി പീതാംബരനും, മാണി സി കാപ്പനും ഒപ്പം എ കെ ശശീന്ദ്രനും എൽഡിഫ് യോഗത്തില്‍ പങ്കെടുക്കും. സീറ്റ് ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്താതെ എല്‍ഡിഎഫ് ജാഥ, പ്രകടനപത്രിക എന്നിവയില്‍ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം. എന്‍സിപി സമ്മര്‍ദ്ദത്തില്‍ പാലാ സീറ്റ് ചര്‍ച്ച ചെയ്താല്‍ സിപിഐ നിലപാടും നിര്‍ണ്ണായകമാകും.