News
ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി
മുംബയ് : ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ആര്യന്‍ ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മകനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍ നേരിട്ട് ജയിലില്‍ എത്തി.
ഇന്നലെ തന്നെ ജയില്‍ മോചിതനാകേണ്ടിയിരുന്നെങ്കിലും ജാമ്യരേഖകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ ആര്യന് ഒരു രാത്രി കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. വൈകിട്ട് 5.30ന് മുമ്ബായി ജാമ്യരേഖകള്‍ ഹാജരാക്കാത്തതിനാലാണ് ആര്യന്‍ ഖാനെ ഇന്നലെ ജയില്‍ മോചിതനാക്കാത്തതെന്ന് പ്രിസണ്‍ ഓഫീസര്‍ വ്യക്തമാക്കി.