News
ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം : മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട കള്ള പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചശേഷമാണ് ബിനീഷിന് ജാമ്യം ലഭിച്ചത്.
മടങ്ങിയെത്തിയ ബിനീഷിന് വമ്പന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. മാലയിട്ടും ബൊക്ക നല്‍കിയുമാണ് സുഹൃത്തുക്കള്‍ ബിനീഷിനെ സ്വീകരിച്ചത്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും ആദ്യം തന്റെ മാതാപിതാക്കളെയും ഭാര്യയേയും കാണണമെന്നും ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം ജയിക്കുമെന്നു ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം ബിനീഷ് പറഞ്ഞു. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നിലെന്നും തന്റെ പേരിലെ കൊടിയേരിയാണ് ഇതിനു കാരണമെന്നമായിരുന്നു ബിനീഷ് ഇന്നലെ വെളിപ്പെടുത്തിയത്.