Month: October 2021
- Top StoriesOctober 28, 20210 157
കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,223 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 643 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 78,122 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 563, കൊല്ലം 366, പത്തനംതിട്ട 369, ആലപ്പുഴ 375, കോട്ടയം 101, ഇടുക്കി 211, എറണാകുളം 930, തൃശൂര്‍ 145, പാലക്കാട് 358, മലപ്പുറം 395, കോഴിക്കോട് 749, വയനാട് 286, കണ്ണൂര്‍ 467, കാസര്‍ഗോഡ് 145 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,122 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.…
Read More » - Top StoriesOctober 28, 20210 152
ആര്യന്‍ ഖാന് ജാമ്യം
മുംബൈ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മാര്‍ച്ചന്റിനും മുന്‍ മുന്‍ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ് മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നത്. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ആര്യന്‍ഖാന് മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആര്യന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത എന്‍സിബി ആര്യന്‍ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്. കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്. 23-കാരനായ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലായത്. മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താന്‍ എന്‍സിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Read More » - Top StoriesOctober 28, 20210 145
ബിനീഷ് കോടിയേരിക്ക് ജാമ്യം
ബെംഗളൂരു : ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഏഴ് മാസത്തോളമാണ് ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം നടന്നത്. അറസ്റ്റിലായി ഒരുവർഷമാകുന്ന വേളയിലാണ് ബിനീഷിന് ജാമ്യം ലഭിക്കുന്നത്. ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. പറഞ്ഞിരുന്നു. 2020 ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. തുടർന്ന് ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു.
Read More » - NewsOctober 28, 20210 145
പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി: എസ്ഐയ്ക്കെതിരെ കേസ്
ആലപ്പുഴ : പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എസ്ഐയ്ക്കെതിരെ കേസെടുത്തു . ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്ഐ എൻ.ആർ. സന്തോഷിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. സെപ്റ്റംബർ 18നാണ് സംഭവം. വയർലെസ് സെറ്റ് വാങ്ങുന്നതിനായി എസ്ഐ പൊലീസുകാരനെ ഉച്ച കഴിഞ്ഞതോടെ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചു. ഇക്കാര്യം അറിഞ്ഞിട്ടും എസ്‌ഐ സന്തോഷ് പോലീസുകാരന്റെ ക്വാട്ടേഴ്സിലെത്തി. രാത്രി എട്ടരയോടെ കോളിംഗ് ബെല്ല് കേട്ട് വാതില്‍ തുറന്ന പോലീസുകാരന്റെ ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എസ്‌ഐ അകത്തേക്ക് കയറി. തുടര്‍ന്ന് അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിന് ശ്രമിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പ്രതിയായ എസ്ഐ സന്തോഷ് ഒളിവിലാണ്.
Read More » - Top StoriesOctober 28, 20210 162
മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി കടന്നു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഡാം തുറക്കും. അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട് . സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ഇന്ന് രാവിലെ ആരംഭിച്ചു. നേരത്തെ തന്നെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ഡാമിലെ നിലവിലെ അപ്പർ റൂൾ കർവ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബർ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്റിൽ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, മാമല അയ്യപ്പൻകോവിൽ വഴി ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക.
Read More » - Top StoriesOctober 28, 20210 152
ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു
തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോളിന് 110.59 രൂപയും, ഡീസലിന് 104.35 രൂപയുമായി. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55 ഡീസല്‍ 102.40 രൂപയുമാണ് ഇന്നത്തെ വില. ഒക്ടോബറില്‍ മാത്രം ഡീസലിന് ഒന്‍പത് രൂപയും പെട്രോളിന് ഏഴു രൂപയുമാണ് കൂടിയത്. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.
Read More » - Top StoriesOctober 27, 20210 159
സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം
തിരുവനന്തപുരം : കോവിഡ് കാരണമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം വീണ്ടും തുടങ്ങും. പകുതി സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. പ്രദര്‍ശന ഇടവേളകളില്‍ തിയേറ്ററുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. അന്യഭാഷാ ചിത്രങ്ങളാണ് തുടക്കത്തില്‍ തിയേറ്ററുകളിലെത്തുക. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക. ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ എന്ന തമിഴ് സിനിമയും തിയേറ്ററുകളിലെത്തിയേക്കും. മറ്റന്നാള്‍ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുന്നത് അടക്കം തീയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും യോഗം. ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പ് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് യോഗം. സിനിമ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ ഏര്‍പ്പെടുത്തിയിട്ടുള്ള 5 ശതമാനം വിനോദ നികുതി ഒഴിവാക്കുക, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ വൈദ്യുതി ചാര്‍ജിലും കെട്ടിട നികുതിയിലും ഇളവ് നല്‍കുക, ഒരു വാക്‌സിൻ എടുത്തവർക്കും പ്രവേശനം അനുവദിക്കുക തുടങ്ങിയവയാണ് സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
Read More » - Top StoriesOctober 27, 20210 154
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ നിർത്തണമെന്ന് മേൽനോട്ട സമിതി
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന നിർണ്ണായക തീരുമാനമെടുത്ത് മേല്‍നോട്ട സമിതി. സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുകയെന്ന് കേരളം യോഗത്തില്‍ അറിയിച്ചു. തുടര്‍ന്നാണ് ശനിയാഴ്ച വരെ 138 അടിയില്‍ നിജപ്പെടുത്താമെന്ന് തമിഴ്നാട് അറിയിച്ചത്.138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 137.60 അടിയാണ്. സെക്കന്റില്‍ 2300 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്റില്‍ 2200 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ മാറി നില്‍ക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
Read More » - Top StoriesOctober 26, 20210 149
കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,762 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,197 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 614 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 74,456 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,355 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6960 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 598, കൊല്ലം 1047, പത്തനംതിട്ട 283, ആലപ്പുഴ 303, കോട്ടയം 113, ഇടുക്കി 92, എറണാകുളം 1298, തൃശൂര്‍ 963, പാലക്കാട് 250, മലപ്പുറം 362, കോഴിക്കോട് 720, വയനാട് 239, കണ്ണൂര്‍ 525, കാസര്‍ഗോഡ് 167 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.…
Read More » - Top StoriesOctober 26, 20210 143
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയില്‍
മലപ്പുറം : കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് പിടിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെണ്‍കുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ (തിങ്കളാഴ്ച) ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ പതിനഞ്ചുകാരൻ കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച പതിനഞ്ചുകാരൻ തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെണ്‍കുട്ടി കുതറി ഓടി അടുത്തുള്ള വീട്ടിൽ കയറി രക്ഷപെടുകയായിരുന്നു.
Read More »