Month: October 2021

  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,61,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,48,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 799 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,11,083 കോവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,655 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 76, പത്തനംതിട്ട 481, ആലപ്പുഴ 714, കോട്ടയം 846, ഇടുക്കി 680, എറണാകുളം 2762, തൃശൂര്‍ 1271, പാലക്കാട് 750, മലപ്പുറം 996, കോഴിക്കോട് 820, വയനാട് 474, കണ്ണൂര്‍ 668, കാസര്‍ഗോഡ് 206 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,11,083 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,56,866 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.  

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,15,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,99,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,261 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1019 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,28,736 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,526 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8368 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 390 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,007 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1731, കൊല്ലം 1104, പത്തനംതിട്ട 847, ആലപ്പുഴ 974, കോട്ടയം 1094, ഇടുക്കി 866, എറണാകുളം 3566, തൃശൂര്‍ 1273, പാലക്കാട് 920, മലപ്പുറം 1360, കോഴിക്കോട് 1734, വയനാട് 656, കണ്ണൂര്‍ 754, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,28,736 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,74,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കോവിഡ് 19 വിശകലന റിപ്പോര്‍ട്ട് · വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,47,88,585), 42.1…

    Read More »
  • Top Stories
    Photo of ആഡംബര കപ്പലിലെ ലഹരി: പങ്കെടുത്തത് ബോളിവുഡ്​, ഫാഷന്‍, ബിസിനസ്​ രംഗത്തെ പ്രമുഖർ

    ആഡംബര കപ്പലിലെ ലഹരി: പങ്കെടുത്തത് ബോളിവുഡ്​, ഫാഷന്‍, ബിസിനസ്​ രംഗത്തെ പ്രമുഖർ

    ന്യൂഡല്‍ഹി : ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരി കേസില്‍ പിടിച്ചെടുത്തത്​ 13 ഗ്രാം കൊക്കെയ്​നും 21ഗ്രാം ചരസും 22 എം.ഡി.എം.എ ഗുളികളും അഞ്ചുഗ്രാം എം.ഡിയും. ആര്യന്‍ ഖാന്‍ ഉപയോഗിക്കുന്ന ലെന്‍സ്​ ബാഗില്‍നിന്നും  മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്​ പെട്ടിയിലും ഒളിപ്പിച്ച നിലയിലുമാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ആര്യന്‍ ഖാന്‍റെയും സുഹൃത്തുക്കളുടെയും അറസ്റ്റ്​ ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. മയക്കുമരുന്ന്​ വാങ്ങല്‍, കൈവശം സൂക്ഷിക്കല്‍, നിരോധിത ലഹരിവസ്​തുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയാണ്​ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.​ കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ ഖാനെയും മറ്റു രണ്ടുപേരെയും തിങ്കളാഴ്ച വരെ പൊലീസ്​ കസ്റ്റഡിയില്‍ വിട്ടിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്നാണ്​ വിവരം. ആര്യന്‍ ഖാന്​ മുംബൈയിലെ ലഹരി സംഘങ്ങളുമായി ഉറ്റബന്ധങ്ങളുണ്ടെന്നാണ്​ എന്‍.സി.ബിയുടെ കണ്ടെത്തല്‍. ആര്യന്‍റെ വാട്​സ്​ആപ്​ ചാറ്റുകളില്‍ അത്​ വ്യക്തമാക്കുന്ന തെളിവുണ്ടെന്നും പറയുന്നു. നിരോധിത ലഹരിവസ്​തുക്കള്‍ സംബന്ധിച്ച്‌​ ഒന്നിലധികം തവണ ആര്യന്‍ ഖാനും സുഹൃത്തുക്കളും വാട്​സ്​ആപ്​ ചാറ്റിലൂടെ ചര്‍ച്ച ചെയ്​തതായി പറയുന്നു. മുംബൈ തീരത്തെ കോര്‍ഡിലിയ കപ്പലില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ആര്യനുള്‍പ്പെടെയുള്ളവർ പിടിയിലായിരുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ആര്യന്‍ ഖാന്​ പുറമെ, അടുത്ത് സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, നുപുര്‍ സരിക, മൂണ്‍മൂണ്‍ ധമേച, ഇസ്മീത് സിം​ഗ്, മൊഹാക് ജസ്വാള്‍, വിക്രാത് ചോക്കര്‍, ​ഗോമിത് ചോപ്ര എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ്​ മുംബൈ തീരത്തെ ക്രൂയിസ്​ കപ്പലില്‍ എന്‍.സി.ബി റെയ്​ഡ്​ നടത്തിയത്​. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്​, ഫാഷന്‍, ബിസിനസ്​ രംഗത്തെ പ്രമുഖരാണ്​ പാര്‍ട്ടിയില്‍ പങ്കാളികളായിരുന്നത്​.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് മുതൽ കോളേജുകൾ തുറക്കും

    സംസ്ഥാനത്ത് ഇന്ന് മുതൽ കോളേജുകൾ തുറക്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡുമൂലം അടഞ്ഞുകിടന്നിരുന്ന കലാലയങ്ങൾ ഇന്ന് മുതൽ വീണ്ടും സജീവമാകും. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ ബിരുദാനന്തരബിരുദ ക്ലാസുകളിലെ അവസാന വർഷ വിദ്യാർഥികൾക്കാണ് ഇന്ന് മുതൽ ക്ലാസ് ആരംഭിക്കുന്നത്. ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച വിദ്യാർഥികൾക്കാണ് ക്ലാസിൽ വരാൻ പറ്റുക. വാക്സിൻ എടുക്കാത്ത വിദ്യാർഥികൾക്കായി സ്ഥാപനങ്ങളിൽ വാക്സിനേഷൻ യജ്ഞം നടത്തും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ മുഴുവൻ കോളേജുകളിലെയും എല്ലാ വർഷ ക്ലാസുകളും ആരംഭിക്കും. അതുവരെ ഓൺലൈനായി ക്ലാസ് തുടരും.പി.ജി. ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾക്കും എല്ലാദിവസവും ക്ലാസിലെത്താം. ബിരുദ വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ട ദിവസങ്ങളിലാകും ക്ലാസ്. സ്ഥലസൗകര്യമുള്ള കോളജുകളിൽ ബിരുദ ക്ലാസുകൾ പ്രത്യേക ബാച്ചുകൾ ദിവസേന നടത്തും. ഹോസ്റ്റലുകളും തുറക്കും. ആഴ്ചയിൽ 25 മണിക്കൂർ അധ്യയനം വരത്തക്ക രീതിയിൽ ഓൺലൈൻ, ഓഫ്‌ലൈൻ സമ്മിശ്രമാക്കിയാണ് ക്ലാസുകൾ. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ എന്നീ വിഭാഗത്തിലുള്ള അധ്യാപക-അനധ്യാപക ജീവനക്കാരെ വർക് ഫ്രം ഹോം തുടരാം. കോളേജുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

    Read More »
  • News
    Photo of ആറ് വയസുകാരനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

    ആറ് വയസുകാരനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

    ഇടുക്കി : ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു  തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഷാജഹാനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. കുറച്ച്‌ നാളുകളായി കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. സംഘര്‍ഷത്തിനിടെ ആറ് വയസുകാരന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റു. ഒളിവിലുള്ള ഷാജഹാനായി പൊലീസ് തിരച്ചില്‍ തുടങ്ങി.

    Read More »
  • Top Stories
    Photo of ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖാന്റെ മകൻ എൻസിബി കസ്റ്റഡിയിൽ

    ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖാന്റെ മകൻ എൻസിബി കസ്റ്റഡിയിൽ

    മുംബൈ : ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടയിൽ  നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകനുൾപ്പെടെ 13 പേർ പിടിയിൽ. കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ എൻസിബി സംഘം നടത്തിയ റെയ്ഡിലാണ് ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ പിടിയിലായത്. കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോൾ റേവ് പാർട്ടി ആരംഭിച്ചു. എൻസിബി ഉദ്യോഗസ്ഥർ ഉടൻ നടപടി ആരംഭിക്കുകയും ചെയ്തു. പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂർ നീണ്ടുനിന്നു.

    Read More »
  • Top Stories
    Photo of ഇന്ധനവില ഇന്നും കൂട്ടി

    ഇന്ധനവില ഇന്നും കൂട്ടി

    തിരുവനന്തപുരം : ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 102.73 രൂപയും ഡിസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍

    സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍

    തിരുവനന്തപുരം :  സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. സിനിമ തിയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായി.  വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. 50 ശതമാനം സീറ്റിൽ മാത്രമാകും പ്രവേശനം  അനുവദിക്കുക. തിയേറ്ററില്‍ എസി പ്രവര്‍ത്തിപ്പിക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. രണ്ട് ഡോസ് വാക്സിനേഷന്‍ നിബന്ധന മതി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച്‌ നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,37,864 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,20,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,308 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1378 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,41,155 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 121 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,303 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,437 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1102, കൊല്ലം 1212, പത്തനംതിട്ട 707, ആലപ്പുഴ 1034, കോട്ടയം 1077, ഇടുക്കി 915, എറണാകുളം 1486, തൃശൂര്‍ 2002, പാലക്കാട് 959, മലപ്പുറം 1346, കോഴിക്കോട് 1198, വയനാട് 280, കണ്ണൂര്‍ 868, കാസര്‍ഗോഡ് 251 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,41,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,40,866 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of അനധികൃത സ്വത്ത് സമ്പാദനം: സുധാകരനെതിരെ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്

    അനധികൃത സ്വത്ത് സമ്പാദനം: സുധാകരനെതിരെ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്

    തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിശദമായ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് സുധാകരനെതിരേ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. സുധാകരനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ നിലപാട്. സുധാകരനെതിരേ കേസെടുത്ത് അന്വേഷണം നടത്താനായി വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ജൂലായിലാണ് പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സുധാകരനെതിരേ വിജിലൻസ് ഡയറക്ടർ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്. കെ കരുണാകരൻ സ്മാരക ട്രസ്റ്റ് ചിറക്കൽ രാജാസ് ഹൈസ്ക്കൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന് രൂപ സുധാകരൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കണ്ണൂർ എഡ്യൂ പാർക്കിന്റെ പേരിലും സുധാകരൻ കോടികൾ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരൻ നിർമിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

    Read More »
Back to top button