Top Stories

കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തില്‍ നടന്‍ ജോജുവിന്റെ രോഷ പ്രകടനം

കൊച്ചി : ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ രോഷ പ്രകടനം. അരമണിക്കൂറില്‍ ഏറെയായി ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജുവിന്റെ പ്രതിഷേധം. ദേശീയ പാതയില്‍ വന്‍ ഗതാഗത തടസമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ റോഡില്‍ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.  ജനങ്ങളെ തടഞ്ഞിട്ടുള്ള സമരം തോന്നിയവാസമാണെന്ന് ജോജു പൊട്ടിത്തെറിച്ചു. വലിയ വാക്കേറ്റമാണ് ജോജുവും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായത്.

സമരത്തിനെതിരേ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ പ്രതിഷേധക്കാർ  അടിച്ചു തകര്‍ത്തു. വനിത പ്രവര്‍ത്തകരോട് അപരമര്യാദയായി പെരുമാറി എന്ന് പറഞ്ഞായിരുന്നു ആക്രമണം. ജോജുവിനെതിരേ കോണ്‍ഗ്രസുകാര്‍ പരാതിയും നല്‍കി. തുടര്‍ന്ന് പോലീസുകാര്‍ തന്നെ കാര്‍ ഡ്രൈവ് ചെയ്തു സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button